ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അതിഥികള്‍: കെവിന്
സിഡ്നി: ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളെ ആക്രമിച്ചവരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ ആസ്ത്രേലിയന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി കെവിന് റൂഡ് പാര്‍ലമെന്റില്‍ പറഞ്ഞു.
ആക്രമണത്തിന്റെയും തുടര്‍ന്നുണ്ടായ പ്രശ്നങ്ങളുടെയും പശ്ചാത്തലത്തില്‍ ഇന്ത്യയിലെ പ്രധാനമന്ത്രി മന്മോഹന് സിങുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണങ്ങളെ അപലപിക്കുന്നതായും അദ്ദേഹം അറിയിച്ചു.
ആസ്ത്രേലിയയിലുള്ള 90,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന്റെ അതിഥികളാണ്. അവര്‍ക്ക് നേര്‍ക്കുണ്ടായ ആക്രമണങ്ങള്‍ പരിപാതപകരമാണ്. അന്യരാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് സര്‍ക്കാര്‍ മതിയായ നടപടികള്‍ സ്വീകരിക്കും- കെവിന് പറഞ്ഞു.
ഇന്ത്യക്കാര്‍ക്കെതിരെയുണ്ടായ ആക്രമണങ്ങള്‍ തികച്ചും ആസ്ത്രേലിയാ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് മാല്‍കം ടേണ്‍ബുള്‍ പറഞ്ഞു. അന്യരാജ്യ വിദ്യാര്‍ത്ഥികള്‍ അതിഥികളാണ്. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ആസ്ത്രേലിയയില്‍ വരാന്‍ മടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍ക്കുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ അധികൃതര്‍ ഒരു വര്‍ഷം മുമ്പേ ഉത്കണ്ഠ രേഖപ്പെടുത്തിയിട്ടുള്ളത് വാണിജ്യമന്ത്രി സിമോണ്‍ കീന്‍ ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച പരാതികള്‍ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications