ടൈറ്റാനിക്കിലെ അവസാന യാത്രക്കാരിയും വിടവാങ്ങി
ലണ്ടന്‍: ടൈറ്റാനിക് കപ്പല്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട് ജീവിച്ചിരുന്നവരില്‍ അവസാന യാത്രക്കാരിയായിരുന്ന മില്‍വിന ഡീന്‍ (97) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ സൗത്ത് ഇംഗ്ലണ്ടിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു അവര്‍.
1912 ല്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ മുങ്ങിപ്പോയ ടൈറ്റാനിക്കില്‍ നിന്ന് രക്ഷപ്പെടുമ്പോള്‍
മില്‍വിനയ്ക്ക് രണ്ട് മാസം മാത്രമായിരുന്നു പ്രായം. മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പമായിരുന്നു മില്‍വിനയുടെ യാത്ര. കപ്പലില്‍ നിന്നും രക്ഷപ്പെട്ട 706 പേരില്‍ കൊച്ചു ഡീനും മാതാവും സഹോദരനും ഉള്‍പ്പെട്ടിരുന്നു.
എന്നാല്‍ ദുരന്തത്തില്‍ മറ്റ് 1500 യാത്രക്കാരോടൊപ്പം മില്‍വിനയുടെ പിതാവും മരിച്ചു. പിതാവിന്റെ സമയോചിതമായ ഇടപെടലാണ് തന്നെയും കുടുംബത്തെയും രക്ഷിച്ചതെന്ന് ഡീന്‍ 1998ല്‍ ഒരു ദിനപത്രത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
അവസാന കാലത്ത് രൂക്ഷമായ സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടര്‍ന്ന് ടൈറ്റാനിക്ക് കപ്പലുമായി ബന്ധപ്പെട്ട ചില വസ്തുക്കള്‍ ലേലത്തിന് വെച്ച മില്‍വിന വീണ്ടും വാര്‍ത്തയായിരുന്നു. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് നല്കിയ നഷ്ടപരിഹാരത്തുകയുടെ ബില്ലും അമേരിക്കയിലെത്തിയപ്പോള്‍ ലഭിച്ച വസ്ത്രങ്ങളുമെല്ലാം അന്ന് വന്‍തുകയ്ക്ക് ലേലത്തില്‍ പോയിരുന്നു.
അടുത്തിടെ ടൈറ്റാനിക്ക് ദുരന്തം അഭ്രപാളികളിലെത്തിച്ച സംവിധായകന് ജയിംസ് കാമറൂണും ചിത്രത്തിലെ നായികാ നായകന്മാരായ കേറ്റ് വിന്സ്ലെറ്റും ഡികാപ്രിയോയും മില്‍വിനയെ സഹായിക്കാന്‍ രംഗത്തെത്തിയതും വന്‍വാര്‍ത്തയായിരുന്നു
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications