ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷിക്കുന്നു
സിയോള്‍: ആണവ മിസൈല്‍ പരീക്ഷണങ്ങള്‍ക്കെതിരെ ലോകമെങ്ങും പ്രതിഷേധം പടരുന്നതിനിടെ ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.
അമേരിക്ക വരെ എത്താന്‍ ശേഷിയുള്ള ദീര്‍ഘ ദൂര മിസൈല്‍, വിക്ഷേപണത്തിനായി വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയിലെ ഡോങ്ക്‌ചങിലെത്തിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പ്യോങ്യാങ്ങിലെ ഒരു ഫാക്‌ടറിയില്‍ നിന്ന് ട്രെയിനിലാണ് മിസൈല്‍ എത്തിച്ചതെന്നും പറയപ്പെടുന്നു.
മൂന്ന് കൊല്ലം മുമ്പ് ഉത്തര കൊറിയ പരീക്ഷിച്ച ടപോഡോങ്-2 മിസൈലിന്റെ പരിഷ്‌ക്കരിച്ച രൂപമാണ് പുതിയ മിസൈല്‍ എന്ന് ദക്ഷിണകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തു. 4000-6500 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ ഈ മാസം തന്നെ ഉത്തര കൊറിയ വിക്ഷേപിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications