Get Updates
Get notified of breaking news, exclusive insights, and must-see stories!

പാപ്പര്‍ ഹര്‍ജിയുമായി ജനറല്‍ മോട്ടോഴ്‌സ്‌

ഡെട്രോയിട്‌: ഒടുവില്‍ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള യുഎസ്‌ ഓട്ടോ ഭീമനായ ജനറല്‍ മോട്ടോഴ്‌സിന്റെ പതനം പൂര്‍ത്തിയായി. സ്ഥാപനം സര്‍ക്കാറിന്‌ പാപ്പര്‍ ഹര്‍ജി നല്‍കി.

ഇനി സര്‍ക്കാറിന്റെ കൈത്താങ്ങില്‍ ജിഎമ്മിന്‌ പുനര്‍ജന്മം. ജിഎമ്മിന്റെ യുഎസി കേന്ദ്ര സ്ഥാപനമാണ്‌ പാപ്പര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്‌. എന്നാല്‍ ഇത്‌ ജിഎം ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും ഇവിടത്തെ കാര്യങ്ങള്‍ സാധാരണപോലെതന്നെ മുന്നോട്ടുപോകുമെന്നും അധികൃതര്‍ അറിയിച്ചു.

സര്‍ക്കാറിന്റെ സഹായത്തോടെ തുടങ്ങുന്ന പുതിയ കമ്പനിയില്‍ 60ശതമാനം ഓഹരികളും യുഎസ്‌ സര്‍ക്കാറിനായിരിക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌. ബാക്കി യൂണിയനുകള്‍ക്കും കമ്പനി പണം നല്‍കാനുള്ളവര്‍ക്കും മറ്റുമായി നല്‍കും. അമേരിക്കയുടെ ബിസിനസ്‌ ചരിത്രത്തിലെ ഏറ്റവും വലിയ നാലാമാത്തെ പാപ്പര്‍ ഫയലാണ്‌ ജിഎമ്മിന്റേത്‌.

2008ല്‍ പാപ്പരായ ലേമാന്‍ ബ്രദേഴ്‌സും വാഷിങ്‌ടണ്‍ മ്യൂച്വലുമാണ്‌ ഇക്കാര്യത്തില്‍ മുന്നില്‍. ലേമാന്റെ ആസ്‌തി 69,100കോടി ഡോളര്‍, വാഷിങ്‌ടണ്‍ മ്യൂച്വലിന്റേതാവട്ടെ 32,700കോടി ഡോളര്‍, 2002ല്‍ പാപ്പരായ ടെലികോം കമ്പനി വേള്‍ഡ്‌ കോമിന്റെ ആസ്‌തി 10,400കോടി ഡോളറാണ്‌. ജിഎമ്മിന്റേത്‌ 9,100 കോടി ഡോളറും, ജിഎമ്മിന്റെ കടമാവട്ടെ 17,281കോടി ഡോളറാണ്‌.

ലോകത്തെയൊട്ടാകെ ഗ്രസിച്ച സാമ്പത്തിക മാന്ദ്യവും തുടര്‍ന്നുണ്ടായ വില്‍പ്പനക്കുറവും ഫണ്ട്‌ക്ഷാമവുമാണ്‌ ജിഎമ്മിനെ തകര്‍ത്തത്‌. ജൂണ്‍ ഒന്നിനകം കമ്പനിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയിരുന്നു. അതിന്‌ കഴിഞ്ഞില്ലെങ്കില്‍ പാപ്പര്‍ ഹര്‍ജി നല്‍കാന്‍ തയ്യാറാവാനാണ്‌ ഒബാമ ഭരണകൂടം നിര്‍ദ്ദേശിച്ചിരുന്നത്‌.

കമ്പനിയെ രക്ഷിക്കാന്‍ നേരത്തെ സര്‍ക്കാര്‍ 2000 കോടി ഡോളര്‍ നല്‍കിയിരുന്നു. എന്നിട്ടും ജിഎമ്മിന്‌ കരകയറാന്‍ കഴിഞ്ഞില്ല. പ്രതിസന്ധിയെത്തുടര്‍ന്ന്‌ ക്രൈസ്ലര്‍മോഡല്‍ രക്ഷാപദ്ധതി സര്‍ക്കാര്‍ ആലോചിച്ചിരുന്നെങ്കിലും ജിഎമ്മിനെ ഏറ്റെടുക്കാന്‍ കമ്പനികളൊന്നും മുന്നോട്ടുവന്നില്ല.

ഇനി സര്‍ക്കാര്‍ നേരിട്ടുതന്നെ രക്ഷാപ്രവര്‍ത്തനം നടത്തണം. കമ്പനിക്കുവേണ്ടി മുതല്‍മുടക്കാന്‍ കാനഡയിലെ സര്‍ക്കാര്‍ മുന്നോട്ടുവന്നതായി റിപ്പോര്‍ട്ടുണ്ട്‌. 12ശതമാനം ഓഹരികള്‍ വാങ്ങാമെന്നാണത്രേ അവരുടെ വാഗ്‌ദാനം.

മുക്കാല്‍ നൂറ്റാണ്ടിലേറെക്കാലം ലോകത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കള്‍, യുഎസില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക്‌ തൊഴില്‍ നല്‍കുന്ന കമ്പനികളിലൊന്ന്‌, 140 രാജ്യങ്ങളില്‍ സാന്നിധ്യം തുടങ്ങിയ പെരുമകളൊക്കെ ജിഎമ്മിന്‌ സ്വന്തമായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+