സത്യപ്രതിജ്ഞ കാണാന്‍ അബ്ദുള്ളക്കുട്ടി ഗാലറിയില്‍
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ നിന്നും അട്ടിമറി വിജയം നേടിയ കെ സുധാകരന്റെ സത്യപ്രതിജ്ഞാ ചടങ്ങുകാണാന്‍ മണ്ഡലത്തിലെ മുന്‍ എംപി എപി അബ്ദുള്ളക്കുട്ടിയുമെത്തി.
കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം സഭയിലിരുന്ന അബ്ദുള്ളക്കുട്ടി വിഐപി ഗാലറിയിലാണ് ഇത്തവണ ഇടംപിടിച്ചത്. അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ കഴിഞ്ഞ് സഭ തുടങ്ങി അല്‍പനേരം കഴിഞ്ഞാണ് അബ്ദുള്ളക്കുട്ടി ഗാലറി വിട്ടത്.
മുന്‍ എംപിമാരായ ടികെ ഹംസയും എ അജയകുമാറും അംഗങ്ങളുടെ സത്യപ്രതിജ്ഞ കാണാന്‍ എത്തിയിരുന്നു. സുധാകരനൊപ്പം ഞായറാഴ്‌ച രാത്രിയാണ് അബ്ദുള്ളക്കുട്ടി ദില്ലിയിലെത്തിയത്. പല എംപിമാരും സത്യപ്രതിജ്ഞയ്‌ക്ക് കുടുംബസമേതമാണ് എത്തിയത്. മൂന്നു ദിവസം മുമ്പ് മൂത്ത സഹോദരി മരിച്ചതിനാല്‍ സുധാകരന്‍ ഭാര്യയെയും മക്കളെയും കൂടെക്കൂട്ടിയിരുന്നില്ല.
സത്യപ്രിതജ്ഞാ ചടങ്ങ് കാണാന്‍ അബ്ദുള്ളക്കുട്ടി കൂടെവന്നതില്‍ സന്തോഷമുണ്ടെന്ന് സുധാകരന്‍ പറഞ്ഞു. സുധാകരനുവേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രാചരണത്തില്‍ അബ്ദുള്ളക്കുട്ടി നിറഞ്ഞ സാന്നിധ്യമായിരുന്നു.
പതിനഞ്ചാം ലോക്‌സഭയുടെ ആദ്യ സമ്മേളന ദിനമായ തിങ്കളാഴ്‌ചതന്നെ കേരളത്തില്‍ നിന്നുള്ള എംപിമാരെല്ലാം സത്യപ്രതിജ്ഞ ചെയ്‌തു. എ സമ്പത്ത്, എന്‍ പീതാംബരക്കുറുപ്പ്, കൊടിക്കുന്നില്‍ സുരേഷ്, പിടി തോമസ്, എന്നിവര്‍ മലയാളത്തിലാണ് സത്യപ്രതിജ്ഞ ചെയ്‌തത്.
എല്ലാ അംഗങ്ങളും പിശകുകള്‍ കൂടാതെ സത്യപ്രതിജ്ഞ ചെയ്‌തപ്പോള്‍ പാലക്കാട്ടു നിന്നും ജയിച്ച സിപിഎം എംപി എംബി രാജേഷ് മാത്രമായി അപവാദം. രാജേഷിന്റെ ഭാഗത്തുനിന്നായിരുന്നില്ല പിഴവ് സംഭവിച്ചത്. ദൃഢപ്രതിജ്ഞ ചെയ്യുന്നുവെന്നാണ് രാജേഷ് ലോക്‌സഭാ സെക്രട്ടേറിയറ്റിനെ നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ രാജേഷിന് നല്‍കിയതാവട്ടെ ദൈവനാമത്തിലുള്ള പ്രതിജ്ഞയും.
പ്രതിജ്ഞ ചൊല്ലി പകുതിയായപ്പോഴാണ് താന്‍ ദൈവനാമത്തിലാണ് പ്രതിജ്ഞയെടുത്തതെന്നകാര്യം രാജേഷ് തിരിച്ചറിഞ്ഞത്. പ്രതിജ്ഞഅവിടെ നിര്‍ത്തിയശേഷം രാജേഷ് ആദ്യം മുതല്‍ ദൃഢപ്രതിജ്ഞ ചെയ്‌തു. എന്താണ് പ്രശ്‌നമെന്ന്‌് അന്വേഷിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്‌ക്ക് ഉത്തരം നല്‍കിയത് വയനാട് എംപി എം.ഐ ഷാനവാസ് ആയിരുന്നു. ദൈവമായിരുന്നു പ്രശ്‌നമെന്നാണ് ഷാനാവാസ് ഉത്തരം നല്‍കിയത്.












Click it and Unblock the Notifications