കരിയ മുണ്ട ഡപ്യൂട്ടി സ്‌പീക്കറാകും
ദില്ലി: ബിജെപി നേതാവ് കരിയ മുണ്ട ലോക്‌സഭാ ഡെപ്യൂട്ടി സ്‌പീക്കറാകും. ചൊവ്വാഴ്‌ച ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് മുണ്ടയെ നാമനിര്‍ദ്ദേശം ചെയ്യാന്‍ തീരുമാനിച്ചത്.
ജാര്‍ഖണ്ഡിലെ കുന്തിയില്‍ നിന്നുള്ള ആദിവാസി നേതാവാണ് എഴുപത്തിരണ്ടുകാരനായ കരിയ മുണ്ട. വാജ്‌പേയി സര്‍ക്കാറില്‍ ഇദ്ദേഹം കാബിനറ്റ് മന്ത്രിയായിരുന്നു.
കീഴ് വഴക്കമനുസരിച്ച് ഡെപ്യൂട്ടി സ്‌പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കുന്നതിനാലാണ് കരിയ മുണ്ടയെ നാമനിര്‍ദേശം ചെയ്യാന്‍ ബിജെപി തീരുമാനിച്ചത്.
സുമിത്രാ മഹാജനെ ഡപ്യൂട്ടി സ്‌പീക്കറാക്കാമെന്ന് ആദ്യം തീരുമാനിച്ചെങ്കിലും കോണ്‍ഗ്രസ് സ്‌പീക്കര്‍ സ്ഥാനത്തേയ്‌ക്ക് വനിതാ നേതാവ് മീരാ കുമാറിനെ നാമനിര്‍ദ്ദേശം ചെയ്‌തതിനെത്തുടര്‍ന്ന് മുണ്ടെയെ ഡപ്യൂട്ടി സ്‌പീക്കറാക്കാന്‍ ബിജെപി തീരുമാനിക്കുകായിരുന്നു.












Click it and Unblock the Notifications