സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് മീര പത്രിക നല്കി
ദില്ലി: ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് കോണ്‍ഗ്രസ് നേതാവ് മീരാ കുമാര്‍(64) നാമനിര്‍ദ്ദേശപത്രിക നല്കി. ലോക്സഭാ സെക്രട്ടറി ജനറല്‍ പി.ഡി.റ്റി ആചാരിയുടെ ഓഫീസിലെത്തിയാണ് മീരാകുമാര്‍ പത്രിക നല്‍കിയത്.
പ്രണബ് മുഖര്‍ജി, ശരദ് പവാര്‍, ടിആര്‍ ബാലു, ഫാറൂഖ് അബ്ദുള്ള തുടങ്ങിയ ഘടകകക്ഷി നേതാക്കളും അവരെ അനുഗമിച്ചു. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, പ്രതിപക്ഷ നേതാവ് എല്‍കെ അദ്വാനി, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് തുടങ്ങിയവര്‍ അവരുടെ നാമനിര്‍ദ്ദേശത്തിനുള്ള പ്രമേയത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.
ബുധനാഴ്ചയാണ് സ്പീക്കറെ തിരഞ്ഞെടുക്കുക. മീരാ കുമാറിനെ പ്രതിപക്ഷവും അംഗീകരിക്കും, കീഴ് വഴക്കമനുസരിച്ച് ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കും. മീരാ കുമാര്‍ പതിനഞ്ചാം ലോക്സഭയുടെ സ്പീക്കര്‍ ആകുന്നതോടെ ഇന്ത്യയുടെ ആദ്യ വനിതാ സ്പീക്കര്‍ എന്ന പദവി അവര്‍ക്ക് സ്വന്തമാകും.
അവര്‍ ഒരു ദളിത വിഭാഗക്കാരിയാണെന്നതാണ് മറ്റൊരു സവിശേഷത. കേന്ദ്ര ജലവിഭവമന്ത്രിയായി നിയോഗിക്കപ്പെട്ട അവര്‍ സ്പീക്കര്‍ ആകുന്നതിനായി മന്ത്രിസ്ഥാനം രാജിവച്ചിട്ടുണ്ട്. വിദേശകാര്യ സര്‍വ്വീസില്‍ നിന്നും രാജിവച്ച് രാഷ്ട്രീയത്തിലിറങ്ങിയ നേതാവാണ് മീര.
മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജഗ്ജീവന് റാമിന്റെ മകളാണ് മീര. അഞ്ച് പ്രാവശ്യം പാര്‍ലമെന്റ് അംഗമായ മീര 1985ലാണ് വിദേശകാര്യ സര്‍വ്വീസില്‍ നിന്നും രാജിവച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയിലൂടെ സജീവ രാഷ്ട്രീയത്തിലെത്തുന്നത്.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications