സ്‌ത്രീധനപീഡനം നടത്തുന്നവരെ തൂക്കിക്കൊല്ലണം: കോടതി
ദില്ലി: സ്‌ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ പീഡിപ്പിക്കുകയും ചുട്ടുകൊല്ലുകയും വരെ ചെയ്യുന്ന ഭര്‍ത്താക്കന്മാരെ തൂക്കിലേറ്റണമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.
രാജ്യത്ത് വര്‍ധിച്ചുവരുന്ന സ്‌ത്രീധനപീഡനം നിയന്ത്രിക്കാന്‍ ഇതാണ് മാര്‍ഗമെന്ന് ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കട്‌ജു, ദീപക് വര്‍മ്മ എന്നിവരുള്‍പ്പെട്ട അവധിക്കാല ബഞ്ച് നിരീക്ഷിച്ചു.
സ്‌ത്രീധനം ചോദിച്ച് ഭാര്യയെ തീവച്ചു കൊന്നകേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഹരിയാന സ്വദേശി പ്രേംകുമാര്‍ ഗുലാത്തിയും മറ്റു രണ്ടുപേരും സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ബഞ്ച് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഇവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച വിചാരണക്കോടതിയുടെ നടപടി പഞ്ചാബ്-ഹരിയാന കോടതി ശരിവച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
നിങ്ങള്‍ ഒരു സ്‌ത്രീയെ മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നു. ഇത്രയും ഹീനമായ കാര്യം ചെയ്യാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിഞ്ഞു. ഇത് സംസ്‌കാരശൂന്യമായ പ്രവൃത്തിയാണ്.
ഈ കുറ്റത്തിന് നിങ്ങള്‍ തൂക്കിലേറ്റപ്പെടുകതന്നെ ചെയ്യണം. ഇന്ത്യയില്‍ ഇങ്ങനെ ഒട്ടേറെ സംഭവങ്ങള്‍ നടക്കുന്നുണ്ട്. അത്തരക്കാര്‍ക്ക് മറ്റൊരു ശിക്ഷയും വധിക്കാനില്ല- ജാമ്യം നിരസിച്ചുകൊണ്ട് ബഞ്ച് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications