Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയെ പ്രോസിക്യൂട്ട്‌ ചെയ്യണമെന്ന്‌ സിബിഐ

തിരുവന്തപുരം: ലാവലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വിചാരണ ചെയ്യുകതന്നെ വേണമെന്ന്‌ വ്യക്തമാക്കുന്ന വിശദീകരണം സിബിഐ ഗവര്‍ണര്‍ക്ക്‌ സമര്‍പ്പിച്ചു.

ഇതുസംബന്ധിച്ച്‌ അഡ്വക്കേറ്റ്‌ ജനറല്‍ സര്‍ക്കാറിന്‌ നല്‍കിയതും പിന്നീട്‌ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക്‌ സമര്‍പ്പിച്ചതുമായ നിയമോപദേശം അംഗീകരിക്കരുതെന്ന്‌ വിശദീകരണത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്‌.

ലാവലിന്‍ കേസില്‍ പ്രഥമദൃഷ്ട്യാ പോലും തെളിവില്ലെന്ന എജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി നല്‍കേണ്ടെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണറോട്‌ അഭ്യര്‍ത്ഥിച്ചിരുന്നു. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ സിബിഐയുടെ വിശദീകരണം തേടിയിരുന്നു. ഇതിനുള്ള മറുപടിയിലാണ്‌ പിണറായിക്കെതിരെ കേസില്‍ ശക്തമായ തെളിവുകളുണ്ടെന്നും അദ്ദേഹത്തെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി നല്‍കണമെന്നും സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്‌.

പിണറായി മുന്‍ വൈദ്യുതി മന്ത്രിയായതില്‍ അദ്ദേഹത്തെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ ക്രിമിനല്‍ നടപടിക്രമം അനുസരിച്ച്‌ ഗവര്‍ണറുടെ അനുമതി ആവശ്യമാണ്‌. മന്ത്രിസ്ഥാനം ഒഴിഞ്ഞിട്ടും പിണറായി ലാവലിന്‍ കമ്പനിയുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നുവെന്നും മലബാര്‍ കാന്‍സര്‍ സെന്ററിന്‌ വേണ്ടി രഹസ്യനീക്കങ്ങള്‍ നടത്തിയിരുന്നുവെന്നും സിബിഐ ഗവര്‍ണര്‍ക്ക്‌ നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

ഒരു പ്രതിയെ വിചാരണ ചെയ്യാതെ കുറ്റവിമുക്തനാക്കുന്ന നടപടി നിയമവിരുദ്ധവും നീതിനിഷേധവുമാണെന്നുള്ള നിലപാടാണ്‌ സിബിഐ എടുത്തിരിക്കുന്നത്‌. തെളിവുകള്‍ വിലയിരുത്താതെയും അതുസംബന്ധിച്ച്‌ ഇരുഭാഗങ്ങളുടെയും വാദം കേള്‍ക്കാതെയും ഇത്രയും വലിയ ഒരു അഴിമതിക്കേസിലെ പ്രതിയായ പിണറായിയെ കുറ്റവിമുക്തനാക്കുന്ന നടപടി യുക്തിയ്‌ക്ക്‌ നിരക്കാത്തതാണെന്നാണ്‌ സിബിഐയുടെ നിലപാട്‌.

പിണറായിയ്‌ക്ക്‌ എതിരെ തെളിവില്ലെന്ന എജിയുടെ നിലപാടിനെ വിശദീകരണക്കത്തില്‍ സിബിഐ ശക്തമായി എതിര്‍ത്തിട്ടുണ്ട്‌. ലാവലിന്‍ കരാറിന്റെ ഓരോ ഘട്ടത്തിലും പിണറായി വിജയന്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും അതുമായിബന്ധപ്പെട്ട പൂര്‍ണ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും സിബിഐ പറഞ്ഞു.

പിണറായിയെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി നല്‍കണമെന്നുള്ള മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്റെ ഉറച്ച നിലാപടും അതിനെതിരായി മന്ത്രിസഭ എടുത്ത തീരുമാനവുമെല്ലാം സിബിഐ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+