ഡെസ്മണ്ടിന് പ്രായം 29 മക്കള്‍ 21
ടെന്നസി: മുപ്പത് വയസ്സെത്താത്ത ഒരു യുവാവ് 21 കുട്ടികളുടെ പിതാവാകുക. ഒന്നു സങ്കല്പ്പിച്ചു നോക്കൂ. അതേ ടെന്നസിയിലെ നോക്സ് വൈല് സ്വദേശിയായ ഡെസ്മണ്ട് ഹാച്ചെറ്റ് എന്ന ഇരുപത്തിയൊമ്പതുകാരനാണ് 21 കുട്ടികളുടെ പിതാവെന്ന അപൂര്‍വ്വ റെക്കോര്‍ഡിന്റെ ഉടമ.
ഈ 29 വയസ്സിനിടെ എങ്ങനെ 21 കുട്ടികളുണ്ടായെന്ന് ചോദിച്ചാല്‍ അതിനുത്തരം ഡെസ്മണ്ടിന് 11 പങ്കാളികള്‍ ഉണ്ട് എന്നതാണ്. പതിനൊന്നു പങ്കാളികളിലുംകൂടിയാണ് 21 കുട്ടികള്‍ പിറന്നിരിക്കുന്നത്. ഇങ്ങനെ 29 വയസ്സിനുള്ളില്‍ ലോകറെക്കോര്‍ഡാണ് സ്വന്തമാക്കിയിരിക്കുന്നതെങ്കിലും ഇഷ്ടന് കോടതി കയറേണ്ടിവന്നുവെന്നത് വേറെക്കാര്യം.
കുട്ടികള്‍ക്ക് ചെലവിന് കൊടുക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ഇങ്ങനെ ഒരു 29കാരന് 21 കുട്ടികള്‍ക്ക് ജന്മം നല്കിയ കാര്യം പുറം ലോകമറിയുന്നത്. കുട്ടികള്‍ക്ക് ചെലവിന് കൊടുക്കാന്‍ കയ്യില്‍ പണമില്ലെന്നകാരണത്തെത്തുടര്ന്ന് ഡെസ്മണ്ടിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു.
എന്തിനാണ് ധനസ്ഥിതിയില്ലാതെ ഇത്രയേറെ കുട്ടികള്‍ക്ക് ജന്മം നല്‍കിയതെന്ന കോടതിയുടെ ചോദ്യത്തിന് അങ്ങനെയൊക്കെ സംഭവിച്ചുപോയിയെന്നാണത്രേ ഡെസ്മണ്ട് ഉത്തരം നല്‍കിയത്. തീരെ കുറവു വരുമാനം മാത്രമുള്ള ഡെസ്മണ്ടിന് ഒരോ കുട്ടികള്‍ക്കും ഒരു മാസം കൊടുക്കാന്‍ കഴിയുന്ന പരമാവധി തുക വെറും രണ്ട് ഡോളര്‍ ആണ്(അതായത് നൂറുരൂപയോളം) അതുകൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന് കുട്ടികളുടെ അമ്മമാര്‍ പരാതി പറയുന്നു.
ഇത്രയും കുട്ടികളെ പോറ്റാന്‍ ഡെസ്മണ്ടിന് ഒരിക്കലും കഴിയില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചിട്ടുണ്ട്. കുട്ടികളെ പോറ്റാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്നാണ് ഡെസ്മണ്ട് ആവശ്യപ്പെടുന്നത്. എന്നാല്‍ ഡെസ്മണ്ടിന്റെ അയല്‍വാസികള്‍ ഉള്‍പ്പെടെയുള്ള നോക്സവൈല് നിവാസികള്‍ ഇടഞ്ഞു നില്‍ക്കുകയാണ്.
തങ്ങളുടെ നികുതിപ്പണത്തില്‍ നിന്നും ഡെസ്മണ്ടിന്റെ കുട്ടികളെ പോറ്റാനുള്ള തുക എടുക്കാന്‍ സമ്മതിക്കില്ലെന്നാണ് അവര്‍ പറയുന്നത്. ഇനിയും കുട്ടികള്‍ ഉണ്ടാവാതിരിക്കാനായി ഡെസ്മണ്ട്സ് വാസക്ടമിചെയ്യണമെന്നും അവര്‍ പറയുന്നു.
കാര്യമിങ്ങനെയൊക്കെയാണെങ്കിലും ഡെസ്മണ്ടിന് തന്റെ 21 മക്കളോടും വലിയ ഇഷ്ടമാണ്. എല്ലാം ഒരു സ്വപ്നം പോലെയാണ് ഇപ്പോള്‍ തോന്നുന്നതെന്നും ഇതൊന്നും ഇത്രവലിയ ഒരു പ്രശ്നമാവുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നുമാണ് ഈ യുവാവ് പറയുന്നത്. ഇനി തനിക്ക് കുട്ടികള്‍ വേണ്ടെന്നും കോടതി കയറിയിറങ്ങി മടുത്തുവെന്നും ഒരുസ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ ഡെസ്മണ്ട് പറഞ്ഞു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications