രൂപ ഏഴ് മാസത്തെ ഉയര്‍ന്ന നിരക്കില്‍
മുംബൈ: ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നതിന് പിന്നാലെ ഡോളറിനെതിരെ രൂപയുടെ മൂല്യവും വര്‍ദ്ധിക്കുന്നു.
അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഏഴുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ബുധനാഴ്‌ച രാവിലെ വ്യാപാരം ആംരഭിച്ച ഉടന്‍ തന്നെ 18 പൈസയുടെ നേട്ടമുണ്‌ടാക്കിയ രൂപ ഒരു ഡോളറിനെതിരെ 46.83 നിരക്കിലെത്തി.
പ്രമുഖ കറന്‍സികള്‍ക്കെതിരെ ഡോളര്‍ ദുര്‍ബല പ്രകടനമാണ് കാഴ്‌ചവയ്‌ക്കുന്നത്. ഇതിന് പുറമേ ഓഹിരവിപണിയില്‍ നിന്നുള്ള ശുഭ സൂചനകളും വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ സൂചിക മുന്നേറിയതും ഫോറെക്‌സില്‍ രൂപയുടെ മൂല്യവര്‍ധനവിന് കാരണമായി.












Click it and Unblock the Notifications