സെന്‍സെക്‌സ് 15,000 കടന്നു
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയിലെ കുതിപ്പ് തുടരുന്നു. ബുധനാഴ്‌ച രാവിലെ വ്യാപാരം ആരംഭിച്ച ഉടനെ സെന്‍സെക്‌സ് 15,000 പോയിന്റ് മറികടന്നു. ഒന്പത് മാസത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് സെന്‍സെക്സ് വീണ്ടും 15,000ത്തിനും മുകളിലെത്തുന്നത്.
സെന്‍സെക്‌സ് 144 പോയിന്റ് ഉയര്‍ന്ന് 15,018.97 പോയിന്റ് വരെ ഉയര്‍ന്നു. ദേശീയ സൂചികയായ നിഫ്‌റ്റി 46.95 പോയിന്റ് വര്‍ധിച്ച് 4567 വരെയെത്തി.
തുടര്‍ച്ചയായി നാലാം ദിവസമാണ് ഓഹരി വിപണയില്‍ മുന്നേറ്റം പ്രകടമാകുന്നത്. മെറ്റല്‍, ടെക്‌നോളജി ഓഹരികളുടെ മുന്നേറ്റമാണ് രാവിലെ വിപണിക്കു തുണയായത്.
ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, ജയപ്രകാശ് അസോസിയേറ്റ്‌സ്, വിപ്രോ ഭെല്‍, റാന്‍ബാക്‌സി, എസിസി, എച്ച് ഡി എഫ് സി, ടാറ്റ പവര്‍, എന്നിവയെല്ലാം നേട്ടമുണ്ടാക്കി.












Click it and Unblock the Notifications