കസബിന്റെ അഭിഭാഷകന് ദിവസം 2500 രൂപ
മുംബൈ: മുംബൈ ഭീകരാക്രമണക്കേസില്‍ പിടിയിലായ മുഹമ്മദ് അബ്ദുള്‍ കസബിന് വേണ്ടി വാദിക്കുന്ന അഭിഭാഷകന്റെ പ്രതിദിന പ്‌തിഫലം 2500 രൂപയായി നിശ്ചയിച്ചു.
മഹാരാഷ്ട്ര സര്‍ക്കാറാണ് പ്രതിഫലം കൊടുക്കുക. തിങ്കള്‍ മുതല്‍ വെള്ളിവരെ പ്രത്യേക കോടതി പ്രവര്‍ത്തിക്കുമ്പോള്‍ ആഴ്‌ചയില്‍ 12,500 രൂപ അഭിഭാഷകന് ലഭിക്കും, അതായത് പ്രതിമാസം 50,000രൂപ.
പ്രതിയ്‌ക്ക് അഭിഭാഷകനെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ ലീഗല്‍ സെല്ലില്‍ നിന്നും ഒരു അഭിഭാഷകനെ ഇതിനായി നിയമിക്കുകയാണ് പതിവ് അയാള്‍ക്ക് സാധാരണ ഒരു കേസിന് 900 രൂപയാണ് പ്രതിഫലം നല്‍കുന്നത്.
എന്നാല്‍ കസബിന്റെ കേസിന്റെ പ്രത്യേകത കണക്കിലെടുത്ത് അഭിഭാഷകന്‍ അബ്ബാസ് കാസ്‌മിയ്‌ക്ക് പ്രത്യേക പ്രതിഫലം നിശ്ചയിക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് കാസ്‌മിയ്‌ക്ക് പ്രതിദിനം 2500 രൂപ കൊടുക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും നിയമനീതിന്യായ വകുപ്പും ചേര്‍ന്ന് തീരുമാനിച്ചത്.
എന്നാല്‍ മറ്റു കേസുകള്‍ക്ക് ഈ പ്രതിഫലം ബാധകമായിരിക്കില്ലെന്നും പ്രത്യേക ജഡ്‌ജി എംഎല്‍ തഹിലിയാനി പറഞ്ഞു.












Click it and Unblock the Notifications