Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോ്‌കസഭാ സ്‌പീക്കറായി മീര ചുമതലയേറ്റു

Meira Kumar
ദില്ലി: ഇന്ത്യയുടെ ആദ്യ വനിതാ സ്‌പീക്കറായി ചുമതലയേറ്റ്‌ മീര കുമാര്‍ ചരിത്രത്തില്‍ ഇടം നേടി. രാവിലെ 11മണിക്ക്‌ യുപിഎയുടെയും പ്രതിപക്ഷമായ എന്‍ഡിഎയുടെയും പൊതു സ്ഥാനാര്‍ത്ഥിയായി എതിരില്ലാതെയാണ്‌ മീരാ കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടത്‌.

11മണിയോടെതന്നെ സത്യപ്രതിജ്ഞ ചെയ്‌ത്‌ ചുമതലയേറ്റു. സഭയിലെത്തിയ മീരയെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌, പ്രതിപക്ഷ നേതാവ്‌ എല്‍കെ അദ്വാനി, ധനമന്ത്രി പ്രണബ്‌ മുഖര്‍ജി എന്നിവര്‍ ചേര്‍ന്ന്‌ സ്‌പീക്കറുടെ ഇരിപ്പിടത്തിലേയ്‌ക്ക്‌ ആനയിച്ചു. പിന്നീട്‌ സ്‌പീക്കറെ അനുമോദിച്ചുകൊണ്ട്‌ മന്‍മോഹന്‍, അദ്വാനി, പ്രണബ്‌ എന്നിവര്‍ പ്രസംഗിച്ചു.

പതിനഞ്ചാം ലോക്‌സഭയുടെ സ്‌പീക്കര്‍ ആയതോടെ ഇന്ത്യയുടെ ആദ്യ വനിതാ സ്‌പീക്കര്‍ എന്ന പദവിയാണ്‌ മീരാ കുമാറിന്‌ ലഭിച്ചിരിക്കുന്നത്‌. അവര്‍ ഒരു ദളിത്‌ വിഭാഗക്കാരിയാണെന്നത്‌ മറ്റൊരു പ്രത്യേകതയാണ്‌. കേന്ദ്ര ജലവിഭവമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത അവര്‍ സ്‌പീക്കറാകുന്നതിന്‌ വേണ്ടി കഴിഞ്ഞ ദിവസം മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.

ഡപ്യൂട്ടി സ്‌പീക്കറാകുന്ന കരിയ മുണ്ടയും ഒരു ദളിത്‌ വിഭാഗക്കാരനാണ്‌. പതിനഞ്ചാം ലോക്‌സഭയുടെ ചരിത്രം പറയുമ്പോള്‍ എടുത്തുപറയത്തക്ക രണ്ട്‌ കാര്യങ്ങള്‍തന്നെയാണ്‌ ഇതെന്നതില്‍ സംശയമില്ല.

വിദേശകാര്യ സര്‍വ്വീസില്‍ നിന്ന്‌ രാജിവച്ച്‌ രാഷ്ട്രീയത്തിലെത്തിയ നേതാവാണ്‌ മീരാ കുമാര്‍. മുന്‍ ഉപപ്രധാനമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ ജഗ്‌ജീവന്‍ റാമിന്റെ മകലാണ്‌ അറുപത്തിനാലുകാരിയായ മീര. അഞ്ച്‌ പ്രാവശ്യം പാര്‍ലമെന്റ്‌ അംഗമായി ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 1985ലാണ്‌ വിദേശകാര്യ സര്‍വ്വീസില്‍ നിന്നും രാജിവച്ച്‌ കോണ്‍ഗ്രസിലെ സജീവ പ്രവര്‍ത്തകയായത്‌.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+