വൈരാഗ്യം തീര്‍ക്കാന്‍ അധ്യാപികയെ അഭിസാരികയാക്കി
മുംബൈ: വൈരാഗ്യം തീര്‍ക്കാനായി വെബ്‌സൈറ്റില്‍ അധ്യാപികയെ ലൈംഗികത്തൊഴിലാളിയായി ചിത്രീകരിച്ച രണ്ടു വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റുചെയ്‌തു.
പ്രമുഖമായ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റിലാണ് ചിത്രം സഹിതം അധ്യാപികയുടെ പ്രൊഫൈല്‍ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ഫിസിക്കല്‍ ട്രെയിനിങ് അധ്യാപികയോടുള്ള വിരോധം തീര്‍ക്കാനാണത്രേ പതിനാലുവയസ്സുകാരായ വിദ്യാര്‍ത്ഥികള്‍ ഈ വഴി തിരഞ്ഞെടുത്തത്.
സൈറ്റില്‍ തന്റെ ഫോട്ടോയും പ്രൊഫൈലും ഉണ്ടെന്നറിഞ്ഞാണ് അധ്യാപിക പൊലീസില്‍ പരാതി നല്‍കിയത്. ഉടന്‍തന്നെ വെബ്‌സൈറ്റില്‍ നിന്നും വിവരങ്ങള്‍ നീക്കം ചെയ്‌തു. സൈബര്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ നഗരത്തിലെ സൈബര്‍ കഫേകളില്‍ ഫിങ്കര്‍ പ്രിന്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ ദേവന്‍ ഭാരതി അറിയിച്ചു.
പ്രായപൂര്‍ത്തിയാകാത്ത നാലു പേരാണ് കഴിഞ്ഞ മാസം ഇത്തരം കുറ്റകൃത്യങ്ങളുടെ പേരില്‍ അറസ്റ്റിലായതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ കേസിലെ പ്രതികളെ ബുധനാഴ്‌ച ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്നും അദ്ദേഹം അറിയിച്ചു.
നാസ്‌കോമിന്റെ സഹായത്തോടെയാണ് സൈബര്‍ ക്രൈം സെല്‍ ഐപി അഡ്രസ് കണ്ടുപിടിച്ച് കുട്ടികളെ പിടികൂടിയത്.












Click it and Unblock the Notifications