Get Updates
Get notified of breaking news, exclusive insights, and must-see stories!

കോയമ്പത്തൂരില്‍ അമ്മയ്‌ക്കും മകനും പന്നിപ്പനി

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ പന്നിപ്പനി സ്ഥിരീകരിച്ചു. കോയമ്പത്തൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജ്‌ ആശുപത്രിയില്‍ കഴിയുന്ന അമ്മയിലും മകനിലുമാണ്‌ എച്ച്‌1എന്‍1 വൈറസ്‌ ബാധ സ്ഥിരീകരിച്ചത്‌.

രാജ്യത്ത്‌ ഇത്‌ രണ്ടാമതാണ്‌ പന്നിപ്പനി ബാധ സ്ഥിരീകരിക്കുന്നത്‌. ഇവരെ ആശുപത്രിയിലെ പ്രത്യേക വാര്‍ഡിലാണ്‌ കിടത്തിയിരിക്കുന്നത്‌. അമ്മയ്‌ക്ക്‌ 34വയസ്സും മകന്‌ അഞ്ചുവയസ്സുമാണ്‌ പ്രായം.

പന്നിപ്പനിയുടെ ലക്ഷണങ്ങളുമായെത്തിയ ഇവരുടെ രക്ത മാതൃക നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓപ്‌ കമ്മ്യൂണിക്കബിള്‍ ഡിസീസില്‍ പരിശോധനയ്‌ക്കയച്ചിരുന്നു. പരിഷോധനയില്‍ വൈറസ്‌ ബാധ തെളിഞ്ഞു. ഉടന്‍തന്നെ ലഭ്യമായ മരുന്നുകള്‍ കൊണ്ട്‌ ചികിത്സ തുടങ്ങിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

മെയ്‌ എട്ടിനാണ്‌ അമ്മയും കുട്ടികളും അമേരിക്കയിലെ ബോസ്‌റ്റണില്‍ നിന്നും ദുബയിലും അവിടെനിന്നും ചെന്നൈ വഴി കോയമ്പത്തൂരിലും എത്തിയത. രോഗലക്ഷണങ്ങള്‍ ആദ്യം കണ്ടത്‌ കുഞ്ഞിനാണ്‌. ഇവര്‍ക്കൊപ്പം പെണ്‍കുഞ്ഞിന്റെ രക്തമാതൃകയും പരിശോധിച്ചിരുന്നുവെങ്കിലും കുട്ടിയ്‌ക്ക്‌ വൈറസ്‌ ബാധയില്ലെന്ന്‌ തെളിഞ്ഞു.

പിന്നിപ്പനി ബാധിച്ചവരുടെ പേരുവിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ചെന്നൈയില്‍ നിന്നും കോയമ്പത്തൂരിലേയ്‌ക്ക്‌ ഇവര്‍ക്കൊപ്പം വിമാനത്തില്‍ യാത്രചെയ്‌ത 50 യാത്രക്കാരുടെയും വിവരങ്ങള്‍ കണ്ടെത്തി എല്ലാവരെയും ഉടന്‍ പരിശോധനയ്‌ക്ക്‌ വിധേയരാക്കുമെന്ന്‌ അധികൃതര്‍ അറിയിച്ചു.

രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ കോയമ്പത്തൂരില്‍ പന്നിപ്പനി ലക്ഷണമുള്ള ഏഴുപേര്‍ ചികിത്സയ്‌ക്കെത്തിയിരുന്നു. ഇവരെല്ലാം അമേരിക്കയില്‍ നിന്നെത്തിയവരാണ്‌. എന്നാല്‍ ഇവരില്‍ ആര്‍ക്കും രോഗബാധിയില്ലെന്ന്‌ സ്ഥിരീകരിച്ചിരുന്നു. അമേരിക്കയില്‍ നിന്നും രാജ്യത്തെത്തിയ ഹൈദരാബാദ്‌ സ്വദേശിയ്‌ക്കാണ്‌ ആദ്യമായി പന്നിപ്പനി സ്ഥിരീകരിച്ചത്‌ .

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+