സുരേഷ് കുമാറിന്റെ സസ്‌പെന്‍ഷന്‍ ശരിവച്ചു
കൊച്ചി: ഐഎഎസ് ഉദ്യോഗസ്ഥനും മുന്നാര്‍ ദൗത്യസംഘത്തിന്റെ മുന്‍ തലവനുമായ സുരേഷ് കുമാറിന്റെ സസ്‌പെന്‍ഷന്‍ സെന്‍ട്രല്‍ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രീബ്യൂണല്‍ ശരിവച്ചു.
പദവിയ്‌ക്ക് ചേരാത്ത രീതിയില്‍ പെരുമാറുകയും മുഖ്യമന്ത്രിയുടെ ഓഫീസിനെ വിമര്‍ശിച്ച് സംസാരിക്കുകയും ചെയ്‌തുവെന്നതാണ് സുരേഷിനെതിരെയുള്ള ആരോപണം.
തന്റെ സസ്‌പെന്‍ഷനെ ചോദ്യം ചെയ്‌തുകൊണ്ട് സുരേഷ് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ട്രിബ്യൂണല്‍ അംഗങ്ങളായ കെ നൂര്‍ജഹാന്‍, ജോര്‍ജ് പാറയ്‌ക്കന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ ശരിവച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസിനെ വിമര്‍ശിച്ച ഉദ്യോഗസ്ഥന്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ചതിനാല്‍ സസ്‌പെന്റ് ചെയ്യാമെന്ന സര്‍ക്കാര്‍ വാദം ട്രിബ്യൂണല്‍ അംഗീകരിക്കുകയായിരുന്നു. മൂന്നാര്‍ ദൗത്യത്തില്‍ നിന്നും മാറ്റിയശേഷം തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് കാര്‍ഷിക ഗ്രാമീണ വികസന ബാങ്ക് മാനേജിങ് ഡയറക്ടര്‍ പദവിയിലായിരുന്നു സുരേഷിനെ നിയമിച്ചിരുന്നത്.
2008 ഡിസംബര്‍ 11നാണ് അദ്ദേഹത്തെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്‌തത്. സസ്‌പെന്‍ഷന്‍ തുടരാന്‍ കഴിഞ്ഞ മാര്‍ച്ച് 11ന് സര്‍ക്കാര്‍ തീരുമാനിച്ചു. സസ്‌പെന്‍ഷന്‍ നിയമവിരുദ്ധമാണെന്നും ദുരുദ്ദേശപരവുമാണെന്ന സുരേഷിന്റെ വാദങ്ങള്‍ ട്രിബ്യൂണല്‍ തള്ളിക്കളയുകയാണുണ്ടായത്.
സര്‍ക്കാറിന്റെ അവിഭാജ്യ ഘടകമായി നിന്നുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരേണ്ട ഐഎഎസ് ഉദ്യോഗസ്ഥന്റെ പെരുമാറ്റം നേരേ മറിച്ചായിരുന്നുവെന്ന് സര്‍ക്കാറിന് വേണ്ടി ഹാജരായ അഡീഷണല്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ കെകെ രവീന്ദ്രനാഥ് വാദിച്ചു.












Click it and Unblock the Notifications