മാറാട് കേസ്: പ്രതികള്‍ക്ക് ഹൈക്കോടതി നോട്ടീസ്
കൊച്ചി: രണ്ടാം മാറാട് കലാപക്കേസുകളില്‍പ്രത്യേക കോടതി വെറുതെ വിട്ട 76 പേര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. പ്രതികളെ വെറുതെ വിട്ട കോടതി വിധിയ്‌ക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് ഡിവിഷന്‍ ബഞ്ചിന്റെ നടപടി.
കുറ്റക്കാരെന്ന് കണ്ടെത്തി പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച 14 പേര്‍ക്ക് വധശിക്ഷ നല്‌കണമെന്ന അപ്പീലിലും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
139 പേര്‍ വിചാരണ നേരിട്ട രണ്ടാം മാറാട് കലാപക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 62 പേരെ ജീവപര്യന്തം ശിക്ഷയ്‌ക്ക് പ്രത്യേക കോടതി വിധിച്ചിരുന്നു.












Click it and Unblock the Notifications