ജയിലില്‍ നഗ്നചിത്രം പകര്‍ത്തുന്നതായി പരാതി
ആലുവ: മൂവാറ്റുപുഴ സബ്‌ജയിലില്‍ തടവുകാരികളുടെ നഗ്നചിത്രം കാമറയില്‍ പകര്‍ത്തുന്നതായി പരാതി. ജയിലിലെ വിചാരണത്തടവുകാരിയായ ജയന്തി(28)ആണ് ആലുവ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്.
നഗ്നചിത്രം കാമറിയില്‍ പകര്‍ത്തുന്നുവെന്നും പരാതി പറഞ്ഞതിന് ഉദ്യോഗസ്ഥര്‍ ക്രൂരമായി പീഡിപ്പിച്ചുവെന്നുമാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. ഇവരുടെ മൊഴി മജിസ്‌ട്രേട്ട് വിദ്യാധരന്‍ നേരിട്ട് രേഖപ്പെടുത്തി.
സംഭവത്തില്‍ സാക്ഷികളായ മറ്റു സ്‌ത്രീ തടവുകാരെ 12ന് കോടതിയില്‍ ഹാജരാക്കാന്‍ മജിസ്‌ട്രേട്ട് ഉത്തരവിട്ടു. സബ്‌ജയിലിലെ കുളിമുറിയില്‍ ബള്‍ബിടുന്ന ഹോള്‍ഡറില്‍ ക്യാമറ ഘടിപ്പിച്ചാണ് വനിതാ തടവുകാരുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയിരുന്നതത്രേ.
ഇതിനെതിരെ ജയന്തിയും മറ്റു വനിതാ തടവുകാരും പരാതി പറഞ്ഞതിനെത്തുടര്‍ന്ന് ഇലക്ട്രീഷ്യനെ വരുത്തി കാമറ മാറ്റി. കാമറയിലെ ദൃശ്യങ്ങള്‍ കാണണമെന്നാവശ്യപ്പെട്ടുവെങ്കിലും ഇരുട്ടായതിനാല്‍ ക്യാമറയില്‍ ഒന്നും തെളിഞ്ഞുകാണുന്നില്ലെന്നായിരുന്നുവത്രേ ഉദ്യോഗസ്ഥരുടെ മറുപടി.
ഇതിനെതിരെ പരാതി നല്‍കുമെന്ന് പറഞ്ഞതോടെ പീഡനം തുടങ്ങുകയായിരുന്നുവത്രേ. നഗ്നരാക്കി ചുമരില്‍ ചാരി നിര്‍ത്തി ചൂരല്‍ കൊണ്ട് അടിക്കുന്നതുള്‍പ്പെടെയുള്ള പീഡനമുറകളാണത്രേ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. കോടതിയില്‍ ഇത് വെളിപ്പെടുത്തിയാല്‍ തിരിച്ചുവരുമ്പോള്‍ വിവരമറിയുമെന്ന് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നുവത്രേ.
വിദേശത്തുള്ള പിതാവ് സംരക്ഷണച്ചുമതലയേല്‍പ്പിച്ചുപോയ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ പരിചയക്കാര്‍ക്ക് ഒത്താശ ചെയ്‌തുകൊടുത്തുവെന്നകേസിലെ പ്രതിയാണ് ജയന്തി. ജയന്തിയുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചിരുന്നു.
കസ്‌റ്റഡി നീട്ടിക്കിട്ടാനായി അഞ്ചാം തവണയും പൊലീസ് ഇവരെ കോടതിയില്‍ ഹാജരാക്കിയിരുന്നു. കുട്ടികളെ പീഡിപ്പിച്ച യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ അവരുടെ പിതാവും പിതൃസഹോദരന്മാരും ചേര്‍ന്ന് തന്നെ കരുവാക്കുകയാണെന്നാണഅ ജയന്തി പറയുന്നത്.












Click it and Unblock the Notifications