സിപിഐയ്‌ക്ക് ആര്‍എസ്‌എസിന്റെ ഭാഷ: മദനി
കൊച്ചി: ആര്‍എസ്‌എസിന്റെ ഭാഷയിലാണ് സിപിഐ സംസാരിക്കുന്നതെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി. എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന പിഡിപി പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മദനി.
വയനാട്ടിലും തിരുവനന്തപുരത്തും യുഡിഎഫ് വിജയത്തിന് കാരണം സിപിഐ നിലപാടാണ്. തിരഞ്ഞെടുപ്പ് കാലത്ത് ഒരിടത്തും സിപിഐയ്‌ക്കെതിരെ പ്രസംഗിച്ചിട്ടില്ല- അദ്ദേഹം വ്യക്തമാക്കി.
ബംഗാളില്‍ കോണ്‍ഗ്രസിനും തൃണമൂല്‍ കോണ്‍ഗ്രസിനും എതിരെയാണ് മുസ്ലീം ലീഗ് മത്സരിച്ചത്. കേരളത്തിലല്ലാതെ മുസ്ലീം ലീഗിന് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വി തോല്‍വിയല്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയാണ് തോല്‍വി. കുറ്റിപ്പുറത്തെയും തിരൂരിലെയും പരാജയത്തെ പരാമര്‍ശിച്ച് മദനി പറഞ്ഞു.
അന്ന് ജയിച്ചപ്പോള്‍ പിഡിപി ഒരു ലീഗ് നേതാക്കളുടെയും കോലം കത്തിച്ചിരുന്നില്ല. കോലം കത്തിക്കലും മറ്റും ജനാധിപത്യ സംസ്‌കാരത്തിന് യോജിക്കുന്ന കാര്യങ്ങളല്ലെന്നും മദനി അഭിപ്രയാപ്പെട്ടു.












Click it and Unblock the Notifications