അഭിപ്രായഭിന്നത യോജിപ്പിന് തടസ്സമാകും: പിണറായി
കണ്ണൂര്‍: മുന്നണിയിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ തുടരുകയാണെങ്കില്‍ അത് യോജിപ്പിന് തടസ്സമാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്.
മുന്നണിയില്‍ പൊതു തിരുത്തലിന് തയ്യാറാവണം. പരാജയം പാഠമായി എടുക്കണം. വാക്കിന് വാക്ക് എന്ന രീതിയില്‍ പറയാന്‍ എല്ലാവര്ക്കും കഴിയും. അനാവശ്യമായ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കണം- അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം സിപിഎമ്മിനെതിരെ വിമര്‍ശനം ഉയര്‍ത്തിവിട്ട സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവനെ പേരെടുത്തു പറയാതെ പരോക്ഷമായിട്ടായിരുന്നു പിണറായിയുടെ പരാമര്‍ശം.
ഇടത് മുന്നണിയില്‍ തിരഞ്ഞെടുപ്പിന് മുമ്പ് നടന്ന കാര്യങ്ങള്‍ ജനങ്ങള്‍ക്കിഷ്ടപ്പെട്ടില്ല എന്നകാര്യം ശരിയാണ്. മാര്‍ച്ച് മൂന്നുമുതല്‍ 19വരെയുള്ള ദിനങ്ങളില്‍ മുന്നണിയില്‍ യോജിപ്പിന്റേതല്ലാത്ത പ്രശ്നങ്ങളുണ്ടായി. വലിയ തോതിലുള്ള വാഗ്വാദങ്ങളും പരസ്യമായ അവകാശം പറച്ചിലുകളുമുണ്ടായി.
ഇടത് മുന്നണി എന്ന നിലയ്ക്ക് സംഭവിച്ച പോരായ്മയായിരുന്നു അത്. യോജിച്ച് നില്ക്കേണ്ടതിന് പകരം പരസ്യമായ അഭിപ്രായഭിന്നത പുറത്തുവന്നു. ഇത് ജനങ്ങള്ക്കിഷ്ടമായില്ല- പിണറായി ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പിലെ പരാജകാരണങ്ങള് ഗൗരവമായി എടുത്തിട്ടുണ്ട്. തിരുത്തേണ്ടകാര്യങ്ങള്‍ തിരുത്തിക്കൊണ്ടുതന്നെ മുന്നോട്ടുപോകും. ന്യൂനപക്ഷങ്ങളുമായുള്ള ബന്ധത്തില്‍ മുന്നണി തലത്തിലോ സര്‍ക്കാര്‍തലത്തിലോ വീഴ്ചസംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്താന്‍ മടിയില്ല- അദ്ദേഹം വ്യക്തമാക്കി.
കണ്ണൂരില്‍ ചൊവ്വാഴ്ച രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്കുള്ള പാര്‍ട്ടിഫണ്ട് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications