കിന്‍ഫ്ര സൗരോര്‍ജ്ജ പാര്‍ക്ക് സ്ഥാപിക്കുന്നു
പാലക്കാട്: കഞ്ചിക്കോട്ട്-വാളയാര്‍ വ്യവസായ മേഖലയക്കടുത്തുള്ള പ്രദേശത്ത് വന്മുതല് മുടക്കില്‍ കിന്‍ഫ്ര സൗരോര്‍ജ വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നു. കഞ്ചിക്കോട്ട് കിന്‍ഫ്രയുടെ കൈവശമുള്ള ആറേക്കര്‍ സ്ഥലത്താണ് ഇത് നിലവില്‍ വരിക.
കേന്ദ്രപാരമ്പര്യേതര ഊര്‍ജവകുപ്പിന്റെ ധനസഹായത്തോടെയാണ് ഇത് സ്ഥാപിക്കുന്നത്. പാറനിറഞ്ഞ സ്ഥലം മറ്റൊന്നിനും ഉപയോഗിക്കാന്‍ കഴിയാത്തതിനാലാണ് സൗരോര്ജപാര്ക്കിനായി വിനിയോഗിക്കുന്നതെന്ന് കിന്ഫ്രവൃത്തങ്ങള് പറഞ്ഞു.
തുടക്കത്തില്‍ മാതൃകാ സൗരോര്‍ജ പ്ലാന്റാണ് ഇവിടെ ഉയരുക. ഒരു മെഗാവാട്ടായിരിക്കും മാതൃകാ പ്ലാന്റിന്റെ ശേഷി. സ്ഥലവില കൂടാതെ 22 കോടി രൂപയായിരിക്കും ഇതിന്റെ നിക്ഷേപം. അഞ്ച് ഏക്കര്‍ പ്രദേശത്തു നിന്നും ഒരു മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.
22 കോടി രൂപ മുതല്‍മുടക്കില്‍ പത്തുകോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കും. ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി സംസ്ഥാന ഗ്രിഡിലേക്കാണ് നല്‍കുക. യൂണിറ്റിന് തുടക്കത്തില്‍ 18.93 രൂപ വിലവരുമെങ്കിലും കേന്ദ്രസര്‍ക്കാര്‍ പത്തുകോടി രൂപ നല്കുന്നതിനാല് പാതിവിലയ്ക്ക് വൈദ്യുതി വില്ക്കാന് കഴിയും. കാര്‍ബണ്‍ ക്രെഡിറ്റ് വഴിയും അധികവരുമാനം നേടാന്‍ കഴിയും.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications