Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ് ആണവ വിവരങ്ങള്‍ അബദ്ധത്തില്‍ പുറത്തായി

വാഷിങ്‌ടണ്‍: അമേരിക്കയുടെ ആണവ പദ്ധതികള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ അടങ്ങിയ രഹസ്യ റിപ്പോര്‍ട്ട്‌ അബദ്ധത്തില്‍ പുറത്തായെന്ന്‌ ന്യൂയോര്‍ക്ക്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. രഹസ്യ കേന്ദ്രങ്ങളിലുള്ള നൂറുകണക്കിന്‌ അണ്വായുധ ഇന്ധന ശേഖരങ്ങളുടെ വിവരങ്ങള്‍ കൃത്യമായി കാണിക്കുന്ന സ്‌ഥലരേഖകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ്‌ പുറത്തായതെന്ന്‌ സൂചനയുണ്ട്‌.
അതീവ രഹസ്യം എന്ന തലക്കെട്ടിലാണ്‌ 266 പേജടങ്ങുന്ന പട്ടിക വെബ്‌ സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്‌. ഒരു സര്‍ക്കാര്‍ പ്രിന്റിങ്‌ ഓഫീസിന്റെ വെബ്‌സൈറ്റിലാണ്‌ തിങ്കളാഴ്‌ച മൂന്ന്‌ മണിക്കൂര്‍ നേരത്തേക്ക്‌ ഇത്‌ ലഭ്യമായത്‌. വാര്‍ത്ത മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന്‌ റിപ്പോര്‍ട്ട്‌ ഉടന്‍ പിന്‍വലിക്കുകയും ചെയ്‌തു.

പ്രസിഡന്റ്‌ ഒബാമ യുഎസ്‌ കോണ്‍ഗ്രസിന്റെ പരിശോധനയ്‌ക്കായി അയച്ച റിപ്പോര്‍ട്ടിന്റെ കരടു പകര്‍പ്പാണ്‌ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്‌. എന്നാല്‍ അതിന്റെ കാരണം ദുരൂഹമായി തുടരുകയാണ്‌.

യുഎസിന്റെ ആണവപദ്ധതികള്‍ സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ അടങ്ങിയിരുന്നതായി സുരക്ഷ വിദഗ്‌ധന്‍ സ്‌റ്റീവന്‍ ആഫ്‌റ്റര്‍ഗുഡ്‌ പറഞ്ഞു. ഒബാമ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന്‌ ശേഷം ഇത്‌ രണ്ടാം തവണയാണ്‌ രാജ്യസുരക്ഷാ കാര്യങ്ങളില്‍ പാളിച്ചയുണ്ടാകുന്നത്‌. നേരത്തെ അമേരിക്കന്‍ വൈസ്‌ പ്രസിഡന്റിന്റെ ഒളിത്താവളങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അബദ്ധത്തില്‍ പുറത്തായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+