Get Updates
Get notified of breaking news, exclusive insights, and must-see stories!

സത്യത്തില്‍ പിരിച്ചുവിടല്‍ തുടങ്ങി

ഹൈദരാബാദ്‌: സാമ്പത്തിക ക്രമക്കേടിനെത്തുടര്‍ന്ന്‌ പ്രതിസന്ധിയിലായ സത്യം കമ്പ്യൂട്ടേഴ്‌സില്‍ ആദ്യഘട്ട പിരിച്ചുവിടല്‍ തുടങ്ങി. സത്യത്തിന്റെ ഇപ്പോഴത്തെ ഉടമസ്ഥരായ ടെക്‌ മഹീന്ദ്രയാണ്‌ അധികമുള്ള ജീവനക്കാരെ ഘട്ടം ഘട്ടമായി പിരിച്ചുവിടാന്‍ തീരുമാനിച്ചത്‌.

സത്യത്തിലെ ജീവനക്കാരെ സംരക്ഷിക്കുമെന്നും പിരിച്ചുവിടാന്‍ അനുവദിക്കുകയില്ലെന്നും പുതിയ കോര്‍പ്പറേറ്റ്‌ മന്ത്രി സല്‍മാന്‍ ഖുര്‍ഷീദ്‌ പറഞ്ഞിരുന്നുവെങ്കിലും കമ്പനി പിരിച്ചുവിടല്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.

കമ്പനിയിലെ ട്രയിനികളെയും മനുഷ്യവിഭവശേഷി, മാര്‍ക്കെറ്റിങ്‌, സെയില്‍സ്‌ എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള അധികജീവനക്കാരെയുമാണ്‌ ആദ്യഘട്ടത്തില്‍ പിരിച്ചുവിടുന്നത്‌. രണ്ടാം ഘട്ടത്തില്‍ പ്രൊജക്ടുകളില്ലാതെ ബഞ്ചുകളിലുള്ള ജീവനക്കാരെയായിരിക്കും പിരിച്ചുവിടുകയെന്നും കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.

ചില മുതിര്‍ന്ന ഉദ്യോഗസ്ഥരോട്‌ അവധിയെടുക്കാനും അവധിക്കാലത്ത്‌ അവരുടെ വേതനത്തിന്റെ അമ്പത്‌ ശതമാനം നല്‍കാമെന്നുമുള്ള നിര്‍ദ്ദേശവും കമ്പനി മുന്നോട്ടുവച്ചിട്ടുണ്ടെന്ന്‌ അറിയുന്നു. സത്യത്തില്‍ നിന്നും എത്രപേരെ പിരിച്ചുവിടണമെന്നകാര്യത്തില്‍ ടെക്‌ മഹീന്ദ്ര ഇതേവരെ തീരുമാനമെടുത്തിട്ടില്ല.

എന്തായാലും പതിനായിരത്തോളം പേര്‍ക്ക്‌ തൊഴില്‍ നഷ്ടപ്പെടുകയും ഏറെപ്പേരെ നിര്‍ബ്ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തേയ്‌ക്കും. സെയില്‍സ്‌, മാര്‍ക്കെറ്റിങ്‌ വിഭാഗങ്ങളിലുള്ള ചില ജീവനക്കാര്‍ക്ക്‌ ഇതിനകം തന്നെ നിര്‍ബ്ബന്ധിത അവധി നല്‍കിയിട്ടുണ്ടത്രേ. എന്നാല്‍ തിരികെ ജോലിയ്‌ക്കു പ്രവേശിക്കേണ്ട തിയ്യതിയെക്കുറിച്ച്‌ ഇവര്‍ക്കാര്‍ക്കും ഒരറിയിപ്പും നല്‍കിയിട്ടില്ല.

എന്തായാലും സത്യത്തിന്റെ കാര്യത്തില്‍ ജൂണ്‍ ഇരുപത്തിയൊന്നോടെ ടെക്‌ മഹീന്ദ്ര ഒരു കൃത്യമായ തീരുമാനമെടുക്കുമെന്നാണ്‌ ഇപ്പോഴത്തെ സൂചന.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+