റിലയന്‍സിന്റെ ജര്‍മ്മന്‍ യൂണിറ്റ് പാപ്പരായി
മുംബൈ: ആഗോള സാമ്പത്തിക മാന്ദ്യം രാജ്യത്തെ വന്‍കിട കമ്പനികളിലൊന്നായ റിലയന്‍സ് ഇന്‍ഡസ്ട്രീസിനെയും ബാധിക്കുന്നു. കമ്പനിയുടെ ജര്‍മ്മനിയിലുള്ള പോളിസ്റ്റര്‍ യൂണിറ്റായ ട്രവിറയെ പാപ്പരായി പ്രഖ്യാപിച്ചതോടെയാണ് മാന്ദ്യം റിലയന്‍സിനെ എത്രത്തോളം ആഴത്തില്‍ ബാധിച്ചുവെന്ന കാര്യം വെളിപ്പെട്ടിരിയ്ക്കുന്നത്.
അഞ്ചു വര്‍ഷം മുമ്പ് 440 കോടി രൂപയ്ക്കാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ട്രിവിറ ഏറ്റെടുത്തത്. ഈ ഏറ്റെടുക്കലോടെ ലോകത്തെ ഏറ്റവും വലിയ പോളിസ്റ്റര്‍ നിര്‍മാതാക്കളായി റിലയന്‍സ് മാറിയിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 32.3 കോടി യൂറോയുടെ വ്യാപാരമാണ് ട്രിവിറ നടത്തിയത്.
ടെക്സ്റ്റൈല്‍, ഓട്ടോമൊബൈല്‍ രംഗങ്ങളില്‍ യൂറോപ്പിലുണ്ടായ അനുഭവപ്പെട്ട മാന്ദ്യമാണ് ട്രിവിറയ്ക്കും തിരിച്ചടിയായത്. പാപ്പര്‍ നടപടികളിലൂടെ കമ്പനി നിലനിര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് റിലയന്‍സ് മുംബൈയില്‍ ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
രാജ്യാന്തര ഏറ്റെടുക്കലുകള്‍ മൂലം സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടുന്ന ഏറ്റവും ഒടുവിലത്തെ ഇന്ത്യന്‍ കമ്പനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ആഡംബര കാറുകളായ ജാഗ്വറും മറ്റും ഏറ്റെടുത്ത് ടാറ്റയും സമാനമായ പ്രതിസന്ധി നേരിടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications