മത്സ്യ ചികിത്സ വീണ്ടും വിവാദത്തില്‍
ഹൈദരാബാദ്: ആസ്‌ത്മാ രോഗത്തിനെതിരെ ഹൈദരാബാദില്‍ നടത്തുന്ന മത്സ്യചികിത്സ വീണ്ടും വിവാദത്തില്‍. ഈ ചികത്സ അശാസ്‌ത്രീയമാണെന്ന് ആരോപിച്ചുകൊണ്ട് ജനവിജ്ഞാനവേദിക എന്ന സംഘടന രംഗത്തുവന്നതോടെയാണ് മത്സ്യചികിത്സ വീണ്ടും പ്രശ്‌നത്തിലായത്.
ബത്തിനിഗൗഡ് കുടുംബക്കാരാണ് വര്‍ഷത്തിലൊരിക്കല്‍ ഈ പാരമ്പര്യ ചികിത്സ നടത്തിവരുന്നത്. ചികിത്സയും അതിനുപയോഗിക്കുന്ന മരുന്നു അശാസ്‌ത്രീയവും അപകടകരവുമാണെന്നാ ജനവിജ്ഞാനവേദികയുടെ അധ്യക്ഷന്‍ ടിവി റാവു ആരോപിക്കുന്നു.
മത്സ്യചികിത്സയ്‌ക്ക് നിരോധനമേര്‍പ്പെടുത്താന്‍ തയ്യാറാവാത്ത ആന്ധ്ര സര്‍ക്കാറിനെ അദ്ദേഹം കുറ്റപ്പെടുത്തി. മത്സ്യചികിത്സയ്‌ക്കായി ഉപയോഗിക്കുന്ന മരുന്ന് രാസപരിശോധനയ്‌ക്ക് വിധേയമാക്കാന്‍ ബാത്തിനി കുടുംബക്കാര്‍ തയ്യാറാവണമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനകളും ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജിയും നിസാം ഇന്‍സ്‌റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും വിമതാ ലാബ്‌സും നടത്തിയ പഠനങ്ങളില്‍ ഈ മരുന്ന് ആസ്‌ത്മ രോഗം ഇല്ലാതാക്കാന്‍തക്ക ശക്തിയുള്ളതല്ലെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് റാവു ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍ ബാത്തിനി കുടുംബം ഇതൊരു പ്രശ്‌നമായി കാണുന്നില്ല. മുമ്പ് പ്രഖ്യാപിച്ചതുപോല സര്‍ക്കാര്‍ സഹകരണത്തോടെ ജൂണ്‍ ആറിന് തന്നെ മത്സ്യചികിത്സ നടത്തുമെന്ന് ബാത്തിനി കുടുംബം അറിയിച്ചു. ഇതിനു മുമ്പും മത്സ്യചികിത്സയുടെ ശാസ്‌ത്രീയ അടിത്തറ ചോദ്യം ചെയ്യപ്പെട്ടിരുന്നു.
1845ലാണത്രേ ഈ അപൂര്‍വ്വ ചികിത്സയുടെ മരുന്ന്‌കൂട്ട് ബാത്തിന് കുടുംബത്തിന് ലഭിക്കുന്നത്. അന്നത്തെ കുടുംബകാരണവരായിരന്ന വീരണ്ണ ഗൗഡയ്‌ക്ക് ഒരു വിശുദ്ധന്‍ സമ്മാനിച്ചതാണത്രേ ഈ മരുന്നുകൂട്ട്.
ഇതിനെക്കുറിച്ച് പുറത്താര്‍ക്കും പറഞ്ഞുകൊടുക്കരുതെന്ന് ആ വിശുദ്ധന്‍ വീരണ്ണയോട് പറഞ്ഞിരുന്നുവെന്നാണ് ബാത്തിനി കുടുംബക്കാര്‍ പറയുന്നത്. വര്‍ഷാവര്‍ഷവും ലക്ഷക്കണക്കിന് ആസ്‌ത്മ രോഗികളാണ് മത്സ്യചികിത്സയ്‌ക്കായി ഹൈദരാബാദില്‍ എത്തുന്നത്.












Click it and Unblock the Notifications