ഭക്ഷ്യ, ഊര്‍ജ, രാജ്യ സുരക്ഷയ്‌ക്ക് ഊന്നല്‍
ദില്ലി: ഭക്ഷ്യ സുരക്ഷ നിയമം, ഊര്‍ജ്ജ സുരക്ഷ, രാജ്യ സുരക്ഷ എന്നീ മേഖലകളില്‍ ഊന്നല്‍ നല്‍കുമെന്ന് രണ്ടാം യുപിഎ സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടില്‍ വ്യക്തമാക്കി. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‌കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു.
സര്‍ക്കാരിന്റെ ആദ്യ 100 ദിവസങ്ങളില്‍ 25 ഇന പരിപാടി നടപ്പാക്കും. വനിത സംവരണ ബില്ലും സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കാനുള്ള നടപടികള്‍ക്കും മുന്തിയ പരിഗണന നല്‍കുമെന്നും പ്രതിഭ വ്യക്തമാക്കി.
ലോക്‌സഭയുടെ ആദ്യ വനിത സ്‌പീക്കറായി തെരഞ്ഞെടുക്കപ്പെട്ട മീര കുമാറിന് അഭിനന്ദിച്ച് കൊണ്ടാണ് രാഷ്‌ട്രപതി നയപ്രഖ്യാപന പ്രസംഗത്തിന് തുടക്കം കുറിച്ചത്.
അടുത്ത അഞ്ചു വര്‍ഷത്തെ ഓരോ ദിവസവും സര്‍ക്കാര്‍ ജനങ്ങള്‍ക്കായി പ്രവര്‍ത്തിയ്‌ക്കണം. ഐല ചുഴലിക്കൊടുങ്കാറ്റിന്റെ ദുരന്തഫലം അനുഭവിയ്‌ക്കുന്ന ബംഗാള്‍ ജനതയ്‌ക്കായി സര്‍ക്കാര്‍ ആശ്വാസ നടപടികള്‍ കൊണ്ടുവരും.
ആഭ്യന്തര സുരക്ഷയ്‌ക്കും മതസൗഹാര്‍ദ്ദത്തിനും ഊന്നല്‍ നല്‍കുമെന്നും അവര്‍ അറിയിച്ചു. അമേരിക്ക, റഷ്യ, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങിയ രാജ്യങ്ങളുമായുള്ള സഹകരണം ശക്തമാക്കും. സാമ്പത്തിക മാന്ദ്യം നേരിടാന്‍ നടപടി സ്വീകരിക്കും. നാണ്യപ്പെരുപ്പ നിരക്ക് നിയന്ത്രിക്കും. ഭക്ഷ്യസുരക്ഷാ നിയമം കൊണ്ടുവരാന്‍ ശ്രമിക്കും,
നൂറു ദിവസത്തിനുള്ളില്‍ വനിത സംവരണ ബില്‍ പാസാക്കാനുള്ള നടപടികള്‍ സ്വീകരിയ്ക്കും. തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതികളിലേക്ക് സ്‌ത്രീകള്‍ക്ക് 50 ശതമാനം സംവരണം നല്‍കുമെന്നും രാഷ്‌ട്രപതി പറഞ്ഞു. ദാരിദ്രരേഖയ്‌ക്ക് താഴെയുള്ളവരുടെ നിലവിലുള്ള പട്ടിക മാറ്റി പുതിയത് പ്രസിദ്ധീകരിക്കും. ബിപില്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം 25 കിലോ അരി ഉറപ്പാക്കും. ദാരിദ്ര്യ രേഖയ്‌ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങളെയും വൃദ്ധര്‍, വികലാംഗര്‍, വിധവകള്‍ എന്നിവര്‍ക്ക് പെന്‍ഷന്‍ കൊണ്ടുവരും. പൊതുമേഖലാ സ്ഥാപനങ്ങളുടെ 51% ഓഹരികള്‍ സര്‍ക്കാര്‍ കൈവശം നിക്ഷിപ്‌തമാക്കും.
പാര്‍ലമെന്റിന്റെ ഇരു സഭകളേയും അഭിസംബോധന ചെയ്യുന്നതിനെത്തിയ രാഷ്‌ട്രപതിയ്‌ക്ക് ആചാരപരമായ വരവേല്‍പ്പ് നല്‍കിയാണ് സ്വീകരിച്ചത്.












Click it and Unblock the Notifications