ഇന്ത്യ-പാക് ഉഭയകക്ഷി ചര്‍ച്ച പുനരാരംഭിച്ചേക്കും
ദില്ലി: മുംബൈ ഭീകരാക്രമണത്തിന് ശേഷം സ്‌തംഭിച്ച ഇന്ത്യ-പാക്കിസ്ഥാന്‍ ഉഭയക്ഷി ചര്‍ച്ചകള്‍ പുനരാരംഭിച്ചേക്കുമെന്ന് സൂചന. ഇക്കാര്യത്തില്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്നതിന് മുമ്പ് ചര്‍ച്ചകള്‍ വീണ്ടും തുടങ്ങാനാണ് ഇന്ത്യ ശ്രമിയ്‌ക്കുന്നത്.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണിന്റെ ഇന്ത്യ സന്ദര്‍ശനത്തിന് മുമ്പേ ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും സൂചനകളുണ്ട്.
മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ ആസൂത്രകന്‍ ഹാഫിസ് മുഹമ്മദ് സയീദിനെ മോചിപ്പിച്ചതില്‍ അസന്തുഷ്ടിയുണ്ടെങ്കിലും അന്താരാഷ്‌ട്ര സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങുന്നുവെന്ന് തോന്നിപ്പിക്കാതിരിക്കാന്‍ ഹിലരിയുടെ സന്ദര്‍ശനത്തിന് മുമ്പേ ചര്‍ച്ചകള്‍ തുടങ്ങാനാണ് ഇന്ത്യ ശ്രമം. ജൂലൈ ആദ്യവാരത്തിലാണ് ഹിലരിയുടെ ഇന്ത്യ സന്ദര്‍ശനം.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷം ഇക്കാര്യത്തില്‍ ഇന്ത്യയ്‌ക്ക് മേല്‍ സമ്മര്‍ദം ചെലുത്താമെന്ന നിലപാടിലാണ് അമേരിക്ക. കൂടാതെ മുംബൈ ഭീകരാക്രമണ കേസ് പാക്കിസ്ഥാനില്‍ മന്ദീഭവിച്ചിരിക്കുകയാണ്. ഇത് വീണ് ടും ശക്തമാകണമെങ്കില്‍ ചര്‍ച്ചകള്‍ തുടങ്ങണമെന്നും ഇന്ത്യ കരുതുന്നു.
ചര്‍ച്ചകള്‍ പുനരാരംഭിക്കുവാനായി ജമ്മു കാശ്‌മീരില്‍ വലിയ ആക്രമണത്തിന് പാക്കിസ്ഥാന്‍ ശ്രമിക്കുമെന്നും ഇന്ത്യക്ക് ആശങ്കയുണ്ട്.












Click it and Unblock the Notifications