ഇന്ത്യ സുരക്ഷിതമെന്ന് ചിദംബരം
ദില്ലി: ഇന്ത്യ സന്ദര്‍ശിക്കുന്നത് സുരക്ഷിതമല്ലെന്ന അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് നീക്കാന്‍ ആവശ്യപ്പെടുമെന്ന് ആഭ്യന്തരമന്ത്രി പി.ചിദംബരം. ഇന്ത്യ സുരക്ഷിതമായ രാജ്യമാണ്. ഒരു തരത്തിലുള്ള ഭീകരാക്രമണ ഭീഷണിയും ഇന്ത്യയില്‍ ഇല്ല. ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന അമേരിക്കന്‍ മുന്നറിയിപ്പ് എന്ത് അടിസ്ഥാനത്തിലുള്ളതാണെന്ന് അറിയില്ലെന്നും ചിദംബരം പറഞ്ഞു.
ഇന്റലിജന്‍സ് വ്യത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി കാര്യാലയങ്ങളുടെ വെബ് സൈറ്റുകളിലാണ് ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ക്കുള്ള സുരക്ഷാ മുന്നറിയിപ്പുള്ളത്.
മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ ആസൂത്രകന്‍ ഹാഫിസ് സയീദിനെ ലാഹോര്‍ കോടതി മോചിപ്പിച്ചതിനെ തുടര്‍ന്ന് ഭീകരര്‍ക്ക് വലിയ ആത്മവിശ്വാസം തിരികെക്കിട്ടിയെന്നും അവര്‍ ഇന്ത്യയില്‍ ഒന്നാകെ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നും അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം നല്‌കിയ മുന്നറിയിപ്പിലുണ്ട്.












Click it and Unblock the Notifications