ഇടതുമുന്നണിക്കൊപ്പം ഉറച്ചു നില്‌ക്കും: മാത്യു ടി
ദില്ലി: ലോകസഭാ തെരഞ്ഞെടുപ്പില്‍ ജനതാദളിന് സീറ്റ് നിഷേധിക്കപ്പെടാനിടയാക്കിയ സംഭവം ഇടതുമുന്നണി വിടാനുള്ള മാനദണ്‌ഡമാക്കരുതായിരുന്നുവെന്ന് മുന്‍ ഗതാഗത മന്ത്രി മാത്യു ടി തോമസ് എംഎല്‍ എ പറഞ്ഞു.
ജനതാദള്‍ എസ് ദേശീയ നേതാവായ എച്ച്‌ഡി ദേവഗൗഡയുമായി കൂടിക്കാഴ്‌ച നടത്തുന്നതിനായി ദില്ലിയിലെത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മാത്യു ടി തോമസ്. എംഎല്‍എ ജോസ് തെറ്റയിലും മാത്യു ടി തോമസിനൊപ്പം ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഇടതുമുന്നണിയോടൊപ്പം ഉറച്ചുനില്‍ക്കുമെന്ന് ഇരുവരും വ്യക്തമാക്കി.
ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കിയതിന് ശേഷം വഴികള്‍ തിരഞ്ഞെടുക്കാനാണ് സംസ്ഥാനത്തെ ജനതാദള്‍ നേതൃത്വവും വിമതരും തീരുമാനിച്ചിരിയ്‌ക്കുന്നത്.












Click it and Unblock the Notifications