സാമ്പത്തിക പരിഷ്‌ക്കാരം ഊര്‍ജ്ജിതമാക്കും
ദില്ലി: കേന്ദ്രത്തില്‍ അധികാരമേറ്റ യുപിഎ സര്‍ക്കാരിന്റെ നയപ്രഖ്യാപനം വ്യാഴാഴ്‌ച രാഷ്‌ട്രപതി പ്രതിഭാ പാട്ടീല്‍ പാര്‍ലമെന്റില്‍ നടത്തും. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്‌തുകൊണ്ടാണ് നയപ്രഖ്യാപനം.
യുപിഎ സര്‍ക്കാരിന്റെ അടുത്ത ഒരു വര്‍ഷത്തെ നയപരിപാടികള്‍ വ്യക്തമാക്കുന്ന പ്രസംഗത്തില്‍ സാമ്പത്തിക പരിഷ്‌ക്കാര നടപടികള്‍ക്ക് ഊന്നല്‍ നല്‌കുമെന്നാണ് കരുതപ്പെടുന്നത്. ഇതിന് പുറമെ ഭക്ഷ്യ സുരക്ഷ, തൊഴിലുറപ്പ് പദ്ധതികള്‍ തുടങ്ങിയവയ്‌ക്കും നയപ്രഖ്യാപനത്തില്‍ പ്രാമുഖ്യം ലഭിയ്‌ക്കുമെന്ന് കരുതപ്പെടുന്നു.
അടിസ്ഥാന സൗകര്യ വികസനം, സുരക്ഷ തുടങ്ങിയ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ വാഗ്‌ദാനം നിറവേറ്റുമെന്ന പ്രഖ്യാപനം രാഷ്‌ട്രപതിയില്‍ നിന്നുണ്ടാവും. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനുള്ള പദ്ധതികള്‍, അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം, ഭീകരവാദവിരുദ്ധ പോരാട്ടം തുടങ്ങിയവയെല്ലാം പ്രധാനവിഷയങ്ങളാവും.
രാഷ്ട്രീയ നയപ്രഖ്യാപനം ലോക്‌സഭയും രാജ്യസഭയും മൂന്നു ദിവസത്തെ ചര്‍ച്ചയ്‌ക്ക് ശേഷം അംഗീകരിയ്‌ക്കും. തിങ്കളാഴ്‌ച പിരിയുന്ന സഭ ബജറ്റ് സമ്മേളനത്തിനായി ജൂലൈ ആദ്യം വീണ്ടും ചേരും.












Click it and Unblock the Notifications