അഴീക്കോടിന്റെ കോലം കത്തിച്ചു
കോഴിക്കോട്: മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ സുകുമാര്‍ അഴീക്കോടിനെതിരെ പ്രതിഷേധം ഉയരുന്നു.
അഴീക്കോടിന്റെ വീടിന് മുന്നില്‍ പ്രതിഷേധ പോസ്‌റ്ററുകള്‍ പതിച്ചിട്ടുണ്ട്. അഴീക്കോടിനെ എതിര്‍ത്തും വിഎസിനെ അനുകൂലിച്ചുമുള്ള വാചകങ്ങളാണ് പോസ്‌റ്ററുകളില്‍ എഴുതിയിരിക്കുന്നത്.
ഇതിനിടെ തൃശൂര്‍ ഗവണ്‍മെന്‍റ് ലോ കോളജില്‍ വി.എസ് അനുകൂലികള്‍ വ്യാഴാഴ്ച സുകുമാര്‍ അഴീക്കോടിന്‍റെ കോലം കത്തിച്ചു. കാസര്‍കോട് ജില്ലിയലെ ബങ്കളത്ത് ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ ബുധനാഴ്ച വൈകീട്ട് അഴീക്കോടിനെതിരെ പ്രതിഷേധപ്രകടനം നടത്തുകയും അദ്ദേഹത്തിന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു.
അഴീക്കോട് തനിക്കെതിരെ നടത്തിയ വിമര്‍ശനത്തിന് മറുപടി പറയാന്‍ തന്റെ സംസ്‌കാരം അനുവദിക്കുന്നില്ലെന്ന് ബുധനാഴ്‌ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിഎസ് പറഞ്ഞിരുന്നു.
തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലെ വിഎസിന്റെ ചിരിയാണ് വിവാദത്തിന് തുടക്കമിട്ടത്. ഇത് അശ്ലീലച്ചിരിയാണെന്നും മറ്റും അഴീക്കോട് വിമര്‍ശിച്ചിരുന്നു.
എന്നാല്‍ താന്‍ പറഞ്ഞ ആലങ്കാരിക ഭാഷ മനസ്സിലാക്കാനുള്ള കഴിവ് വിഎസിന് ഇല്ലെന്നും അതുകൊണ്ടാണ് തനിക്കെതിരെ അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചതെന്നുമാണ് അഴീക്കോട് വിഎസിന്റെ പ്രസ്‌താവനയ്‌ക്ക് മറുപടി നല്‍കിയത്.












Click it and Unblock the Notifications