വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു
മലപ്പുറം : മലപ്പുറം വാഴക്കാട് വേദവ്യാസ എഞ്ചിനീയറിംഗ് കോളെജ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ആറാം സെമസ്റ്റര്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിനിയായ കൊണ്ടോട്ടി സ്വദേശിനി എപി നഷ്‌നയാണ് കൈയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. സഹപാഠിയെ തല്ലിയെന്നാരോപിച്ച് നഷ്‌നയ്‌ക്കെതിരെ നേരത്തെ ക്രിമിനല്‍ കേസെടുത്തിരുന്നു.
പ്രവേശന സമയത്ത് പറഞ്ഞതില്‍ നിന്നും വ്യത്യസ്‌തമായി കൂടുതല്‍ ഫീസ് ആവശ്യപ്പെട്ടുവെന്നും കോളെജില്‍ മതിയായ പഠന സൗകര്യമില്ലെന്നും ആരോപിച്ച് കഴിഞ്ഞ വര്‍ഷം തന്നെ ഇവിടെ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ ഏര്‍പ്പെട്ടിരുന്നു. അന്ന് സമരത്തിന് നേതൃത്വം നല്‌കിയ നഷ്‌നയ്‌ക്കെതിരെ കോളെജ് ചെയര്‍മാന്റെ അടുത്ത സുഹൃത്തിന്റെ മകളായ മീരാ ഹരിദാസ് എന്ന വിദ്യാര്‍ത്ഥിയാണ് കേസ് കൊടുത്തത്.
നഷ്‌ന തന്നെ കോളെജില്‍ വെച്ച് മര്‍ദ്ദിച്ചുവെന്നും ഇയര്‍ഡ്രം പൊട്ടിച്ചെന്നുമായിരുന്നു കേസ്. വ്യാഴാഴ്‌ച രാവിലെ കോളെജില്‍ വെച്ച് ഇതേ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ നഷ്‌ന ഞരമ്പ് മുറിയ്‌ക്കുകയായിരുന്നു. നഷ്‌നയെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാനേജ്‌മെന്റിന്റെ മാനസിക പീഡനമാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്ന് കാണിച്ച് വിദ്യാര്‍ത്ഥികള്‍ കോളേജില്‍ പഠിപ്പ് മുടക്കി.












Click it and Unblock the Notifications