വിഎസിനെ സംശയിക്കുക സ്വാഭാവികം: റിപ്പോര്‍ട്ട്
തിരുവനന്തപുരം: തിരഞ്ഞെടുപ്പുകാലത്തും അതു കഴിഞ്ഞും മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭാഗത്തുനിന്നുണ്ടായ പ്രവൃത്തികളില്‍ സംശയം തോന്നുക സ്വാഭാവികമാണെന്ന് സിപിഎം റിപ്പോര്‍ട്ട്.
തിരഞ്ഞെടുപ്പുകാലത്തെ തന്റെ വാക്കുകളും പ്രവൃത്തിയും മൂലം പാര്‍ട്ടി വിഷമത്തിലാകുമെന്നകാര്യം മനസ്സിലാക്കാന്‍ കഴിയാത്തയാളല്ല സഖാവ് വിഎസ്. അതുകൊണ്ടുതന്നെ എന്തുദ്ദേശിച്ചാണ് അദ്ദേഹം ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നത് തോന്നുക സ്വാഭാവികമാണ് എന്നാണ് സിപിഎം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
കഴിഞ്ഞയാഴ്ച ചേര്‍ന്ന സംസ്ഥാന സമിതിയോഗത്തില്‍ അവതരിപ്പിച്ച തിരഞ്ഞെടുപ്പ് അവലോകനത്തിന്റെ കരടുറിപ്പോര്ട്ടിലാണ് ഈ പരാമര്‍ശമുള്ളത്. ഈ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തശേഷം സംസ്ഥാന സമിതി അംഗീകരിച്ചിരുന്നു.
വരും ദിവസങ്ങളില്‍ ഇത് ജില്ലാ കമ്മിറ്റികളിലും പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികളിലും ചര്‍ച്ചയ്ക്ക് വരും. കരടുറിപ്പോര്‍ട്ടില്‍ വിഎസിനെതിരെയുണ്ടായിരുന്ന മൂര്‍ച്ചയേറിയ പല പരാമര്‍ശങ്ങളും അന്തിമറിപ്പോര്‍ട്ടില്‍ ഇല്ലെന്നാണ് സൂചന. വിഎസിനെക്കുറിച്ചുള്ള പരാതികള്‍ പൊളിറ്റ് ബ്യൂറോ ചര്‍ച്ചചെയ്യാമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണത്രേ ഇങ്ങനെയുള്ള പരാമര്‍ശങ്ങള്‍ നീക്കം ചെയ്തത്.
പിഡിപി ബന്ധത്തെക്കുറിച്ച് പറഞ്ഞ് ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കിയത്, ജനതാദളുമായി സീറ്റുധാരണ ഉണ്ടാക്കാത്തിലുള്ള അതൃപ്തി, ലാവലിന്‍കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പിച്ച് പറഞ്ഞത് ഇത്തരം കാര്യങ്ങളാണ് വിഎസിനെതിരെ പ്രധാനമായും ഉന്നയിക്കപ്പെട്ടിരിക്കുന്നത്.
വിഎസിനെക്കൂടാതെ ഘടകകക്ഷിയായ സിപിഐയ്ക്കെതിരെയും കരടു റിപ്പോര്‍ട്ടില്‍ കടുത്ത വിമര്‍ശനമുണ്ട്. സിപിഐയുടെ പല പരസ്യപ്രതികരണങ്ങളും മാധ്യമ സ്വാധീനത്തിന് വഴങ്ങിയായിരുന്നുവെന്നാണ് പ്രധാന ആരോപണം. മുന്നണിയുടെ യോജിച്ചുള്ള പ്രവര്‍ത്തനത്തിന് സിപിഐ തടസ്സം സൃഷ്ടിച്ചുവെന്നും കരട് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും












Click it and Unblock the Notifications