Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂത്ത്‌ കോണ്‍ഗ്രസ്‌ തലപ്പത്ത്‌ വീണ്ടും ലിജു

ദില്ലി: യൂത്ത്‌ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വത്തില്‍ വീണ്ടും അഴിച്ചുപണി. അധ്യക്ഷസ്ഥാനത്തുനിന്നും ടി സിദ്ദിഖിനെ മാറ്റി പകരം എം ലിജുവിനെ നിയോഗിച്ചു. യൂത്ത്‌ കോണ്‍ഗ്രസ്‌ ദേശീയ അധ്യക്ഷന്‍ അശോക്‌ തന്‍വറാണ്‌ ഇക്കാര്യം പ്രഖ്യാപിച്ചത്‌.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ സിദ്ദിഖിനെ മാറ്റി ലിജുവിനെ അധ്യക്ഷനാക്കിയിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന്‌ സിദ്ധിഖിനെ തിരികെ നിയമിക്കുകയായിരുന്നു.

രാഹുല്‍ ഗാന്ധി നടത്തിയ ടാലന്റ്‌ സെര്‍ച്ചിലാണ്‌ ലിജുവിന്‌ മാര്‍ക്ക്‌ വീണത്‌. രാഹുല്‍ നേരിട്ടാണ്‌ ലിജുവിന്റെ പേര്‌ അധ്യക്ഷ സ്ഥാനത്തേയ്‌ക്ക്‌്‌ നിര്‍ദ്ദേശിച്ചതെന്ന്‌ നേരത്തെ വ്യക്തമായിരുന്നു.

സംസ്ഥാനത്ത്‌ സംഘടനാ തിരഞ്ഞെടുപ്പ്‌ നടത്താന്‍ തയ്യാറാവാത്തതാണ്‌ സിദ്ദിഖിന്‌ വിനയായതെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. ഭാരവാഹിത്വം ഏറ്റെടുത്ത സമയം മുതല്‍ വിവാദങ്ങളുണ്ടായതും ഗ്രൂപ്പ്‌ അടിസ്ഥാനത്തിലാണ്‌ മുഴുവന്‍ ഉപഭാരാവാഹികളെയും തിരഞ്ഞെടുത്തതെന്ന്‌ ആരോപണവുമൊക്കെ സിദ്ദിഖിന്‌ തല്‍സ്ഥാനത്ത്‌ തുടരാന്‍ തടസ്സമായി.

തിരഞ്ഞെടുപ്പിന്‌ മുമ്പ്‌ സിദ്ദിഖിനെ മാറ്റുന്നത്‌ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന ഉമ്മന്‍ ചാണ്ടിയുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന്‌ അന്ന്‌ കേന്ദ്രനേതൃത്വം തീരുമാനം മാറ്റിയെങ്കിലും തിരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ ലിജുവിനെത്തന്നെ അധ്യക്ഷനാക്കുമെന്ന്‌ അന്നേ സൂചനയുണ്ടായിരുന്നു.

ഹരിപ്പാട്‌ ആനാരി സ്വദേശിയായ ലിജു കെഎസ്‌യുവിലൂടെയാണ്‌ രാഷ്ട്രീയത്തിലെത്തിയത്‌. ആലപ്പുഴ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന സെക്രട്ടറിയായിരുന്ന ലിജു നിയമബിരുധദാരിയും കേരള സര്‍വ്വകലാശാല സെനറ്റംഗവുമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+