സിദ്ദിഖിനെ നീക്കിയതില്‍ പ്രതിഷേധം
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്ന് ടി സിദ്ദിഖിനെ നീക്കിയതില്‍ പ്രതിഷേധിച്ച് ഒരുകൂട്ടം പ്രവര്‍ത്തകര്‍ തിരുവനന്തപുരത്തും കൊച്ചിയിലും പ്രകടനം നടത്തി. കോണ്‍ഗ്രസ് നേതാക്കളായ എകെ ആന്റണിയ്‌ക്കും ഉമ്മന്‍ചാണ്ടിയ്‌ക്കും അനുകൂലമായി മുദ്രാവാക്യം മുഴക്കിക്കൊണ്ടായിരുന്നു പ്രകടനം.
തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്‌റ്റലിനു മുന്നില്‍നിന്ന് തുടങ്ങിയ പ്രകടനം സെക്രട്ടേറിയറ്റിനു മുന്നില്‍ അവസാനിച്ചു. കൊച്ചിയില്‍ നടന്ന പ്രകടനത്തില്‍ നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. രാഹുല്‍ഗാന്ധിയുടെ ചിത്രങ്ങളുമേന്തിയായിരുന്നു ആയിരുന്നു പ്രകടനം.
ബുധനാഴ്‌ചയാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് സിദ്ദിഖിനെ നീക്കി എം ലിജുവിനെ കേന്ദ്ര നേതൃത്വം നിയമിച്ചത്.
തിരഞ്ഞെടുപ്പിന് മുമ്പ് സിദ്ദിഖിനെ മാറ്റി ലിജുവിനെ സംസ്ഥാന പ്രസിഡന്റായി നിശ്ചയിച്ചു കൊണ്ടുള്ള ഹൈക്കമാന്‍ഡ് തീരുമാനം ഉണ്ടായെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ ശക്തമായ പ്രതിഷേധം തുടര്‍ന്ന് ഇത് മരവിപ്പിയ്‌ക്കുകയായിരുന്നു.












Click it and Unblock the Notifications