മാനഭംഗം മന്ത്രിയ്‌ക്ക് തലവേദനയാകുന്നു
ഭൂവനേശ്വര്‍: ആദിവാസി പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്‌ത കേസ് ഒറീസയിലെ മന്ത്രിയായ വിജയ രഞ്‌ജന്‍ സിംഗ് ബെയ്‌റയ്‌ക്ക് തലവേദനയാകുന്നു.
ബിജു ജനതാദളിന്റെ മുതിര്‍ന്ന നേതാവായ മഹേഷ് അഗര്‍വാളടക്കം നാലുപേര്‍ ചേര്‍ന്ന് 24 കാരിയെ ദളിത് യുവാവ് യുവതിയെ പീഡിപ്പിച്ചു എന്നാണ് കേസ്. ഭുവനേശ്വറില്‍ നിന്നും 350 കിലോമീറ്റര്‍ അകലെ ഹര്‍ഗാ ജില്ലയിലെ പൈകാമല്ലില്‍ മെയ് പത്തിനായിരുന്നു സംഭവം നടന്നത്.
മന്ത്രിയായി ചുമതലയേറ്റശേഷം വിജയ രഞ്‌ജന്‍ സിംഗ് ബെയ്‌റ ഈ കേസിലെ പ്രധാന പ്രതിയായ മഹേഷ് അഗര്‍വാളിന്റെ വസതി സന്ദര്‍ശിച്ചിരുന്നു. ഇത് ചൂണ്ടിക്കാണിച്ച്‌് പ്രതിപക്ഷം ബെയ്‌റയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടിരിക്കുകയാണ്.
തന്റെ അനുയായികളെ അറസ്റ്റ് ചെയ്യരുതെന്ന് മന്ത്രി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ബിജെഡിയുടെ പ്രാദേശിക നേതാക്കള്‍ക്കൊപ്പം മന്ത്രികൂടി ഉള്‍പ്പെട്ട കേസില്‍ എത്രയും വേഗം നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ബക്താ ചരണ്‍ ദാസ് പറഞ്ഞു.
എന്നാല്‍ ബെയ്‌റ ആരോപണങ്ങള്‍ നിഷേധിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ജോലി വാഗ്‌ദാനം ചെയ്‌ത് ആളൊഴിഞ്ഞ ഗോഡൗണില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. വൈദ്യപരിശോധനയില്‍ കുട്ടി മാനഭംഗത്തിനിരയായതായി വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മഹേഷ് അഗര്‍വാളിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.












Click it and Unblock the Notifications