കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോറ്റാനിക്കര കൊല: പ്രതികള്‍ക്കുള്ള ശിക്ഷ ശരിവച്ചു

  • By Staff
Google Oneindia Malayalam News

കൊച്ചി: ചോറ്റാനിക്കര കൂട്ടക്കൊലക്കേസിലെ രണ്ടു പ്രതികളുടെയും ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു.

എറണാകുളം സെഷന്‍സ്‌ കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ പ്രതികളായ തിരുവനന്തപുരം സ്വദേശി അശോകന്‍(34), കാമുകി ലേഖ(27) എന്നിവര്‍ സമര്‍പ്പിച്ച അപ്പീല്‍ ജസ്റ്റിസുമാരായ എകെ ബഷീറും പിഎസ്‌ ഗോപിനാഥനും ഉള്‍പ്പെട്ട ബഞ്ച്‌ തള്ളി.

സാഹചര്യത്തെളിവുകള്‍ മാത്രമുള്ള കേസ്‌ വളരെ സൂക്ഷമമായി സംശയലേശമെന്യേ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ വിജയിച്ചതായി ഡിവിഷന്‍ ബഞ്ച്‌ നിരീക്ഷിച്ചു.

ചോറ്റാനിക്കര കിടങ്ങയത്ത്‌ വാടക വീട്ടില്‍ താമസിച്ചിരുന്ന തിരുവനന്തപുരം പൂങ്കുളം സ്വദേശി ശ്യാമള, മക്കളായ സുധ, ലത, സുരേഷ്‌, ലതിക, സുധയുടെ മകന്‍ സുജിത്‌ എന്നിവരെ കൊലപ്പെടുത്തിയെന്നാണ്‌ കേസ്‌.

2003 ഒക്ടോബര്‍ 17നാണ്‌ കൊലനടന്നത്‌. നേരത്തേ വിവാഹിതനായ അശോകന്‍ കൊല്ലപ്പെട്ട ശ്യാമളയുടെ മകള്‍ ലേഖയുമായി പ്രണയത്തിലാവുകയും കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുകയും ചെയ്‌തിരുന്നു.

കൊല്ലപ്പെട്ടവരുടെ ആവശ്യത്തിനെന്ന വ്യാജേന പലരില്‍ നിന്നും കടംവാങ്ങിയ പണംകൊണ്ട്‌ ഇയാള്‍ പത്തു സെന്റ്‌ ഭൂമി വാങ്ങിച്ചു. പീന്നീട്‌ അശോകനം ലേഖയും കുടുംബത്തിന്റെ ബാധ്യതകളില്‍ നിന്നൊഴിവാകാനും സ്വസ്ഥമായി ജീവിക്കാനുമായി മറ്റുള്ളവരെ ആത്മഹത്യയ്‌ക്ക്‌ പ്രേരിപ്പിക്കുയായിരുന്നു.

തങ്ങളും ആത്മഹത്യ ചെയ്യുകയാണെന്ന്‌ പറഞ്ഞ്‌ കബളിപ്പിച്ചുകൊണ്ടാണ്‌ മറ്റുള്ളവരെ ഇവര്‍ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത്‌. വിഷം കഴിച്ച്‌ കുടുംബാംഗങ്ങളെ ഇരുവരും പലതരത്തില്‍ കൊലപ്പെടുത്തുകയും മരണം ഉറപ്പുവരുത്തുകയും ചെയ്യുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X