പോലീസുകാര്‍ക്ക് ആഭ്യന്തര മന്ത്രിയുടെ വിമര്‍ശനം
ത്യശ്ശൂര്‍ : പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെ രൂക്ഷ വിമര്‍ശനം.
ക്രമസമാധാനപാലനം സംബന്ധിച്ച് ത്യശ്ശൂര്‍ പോലീസ് അക്കാദമിയില്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രി സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിച്ചത്.
സംസ്ഥാനമൊട്ടുക്കും ഗുണ്ടാ ആക്‌ട് വിട്ടുവീഴ്‌ചയില്ലാതെ നടപ്പാക്കുമെന്ന് യോഗത്തില്‍ കോടിയേരി വ്യക്തമാക്കി. ഗുണ്ടാ നിയമം നടപ്പാക്കിയിട്ടുണ്ടോയെന്ന് ഓരോ പോലീസ് ഉദ്യോഗസ്ഥനും പരിശോധിക്കണം. ഗുണ്ടകളെ അറസ്‌റ്റു ചെയ്യണമെന്ന കലക്‌ടറുടെ നിര്‍ദേശം പല ഉദ്യോഗസ്‌ഥരും പാലിക്കുന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഈ നിയമം പലരും വായിച്ചുനോക്കിയിട്ടുണ്ടോയെന്ന് പോലും സംശയമാണെന്ന് അദ്ദേഹം പറഞ്ഞു.
ഡിജിപി ജേക്കബ് പുന്നൂസ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ക്രമസമാധാനം സംബന്ധിച്ച് സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ആദ്യയോഗമാണ് ത്യശ്ശൂരില്‍ നടക്കുന്നത്.
സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടം വര്‍ദ്ധിച്ചുവെന്ന ആരോപണം ശക്തമായ പശ്ചാത്തലത്തിലാണ് യോഗം. ത്യശ്ശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലെ ക്രമസമാധാനത്തെ കുറിച്ച് യോഗം വിലയിരുത്തും.












Click it and Unblock the Notifications