ശോഭാ ജോണിനെ അറസ്‌റ്റു ചെയ്‌തു
തിരുവനന്തപുരം: തലസ്ഥാനത്തെ ഗുണ്ടാ നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ശോഭാ ജോണിനെ കസ്‌റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം വെള്ളയമ്പലത്തു വെച്ച് കൊല്ലപ്പെട്ട ആല്‍ത്തറ വിനീഷിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ശോഭാ ജോണിനെ കസ്‌റ്റഡിയിലെടുത്തിരിക്കുന്നത്.
ശോഭാ ജോണ്‍ മറ്റൊരാളുടെ പേരില്‍ വാങ്ങിയ കാറിലെത്തിയാണ് അക്രമികള്‍ കൊല നടത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് തെളിഞ്ഞാല്‍ ഇവരെ അറസ്‌റ്റു ചെയ്യുമെന്നും പോലീസ് അറിയിച്ചിരുന്നു.
ശോഭയോട് അടുപ്പം പുലര്‍ത്തുന്ന ചില ഉദ്യോഗസ്ഥര്‍ ഇവരെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിയ്‌ക്കുന്നുണ്ടെന്ന് ആക്ഷേപമുണ്ട്. ഇതിന് പുറമെ ശോഭ ജോണിനെ ഇടനലക്കാരിയാക്കി കേസിലെ പ്രതികളെ കീഴടക്കിയതും പോലീസിന് നാണക്കേടുണ്ടാക്കിയിരുന്നു. കോളിളക്കം സൃഷ്ടിച്ച തന്ത്രിക്കേസിലെ മുഖ്യ പ്രതിയാണ് ശോഭ ജോണ്‍.












Click it and Unblock the Notifications