കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കാര്‍ക്കെതിരെ വംശീയ യുദ്ധത്തിന്‌ ആഹ്വാനം

  • By Staff
Google Oneindia Malayalam News

മെല്‍ബണ്‍: ഇന്ത്യക്കാര്‍ക്കെതിരെ വംശീയ ആക്രമണം നടത്തണമെന്നാഹ്വാനം ചെയ്‌തുകൊണ്ട്‌ ഒരു ആസ്‌ത്രേലിയക്കാരന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനം ആസ്‌ത്രേലിയയിലെ ഇന്ത്യക്കാരുടെ ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു.

മെല്‍ബണ്‍ സ്വദേശിയായ പാട്രിക്‌ ഒ സുള്ളിവന്‍ എന്നയാളാണ്‌ ഇന്ത്യക്കാര്‍ക്കെതിരെ വംശീയ യുദ്ധം നടത്താന്‍ ആഹ്വാനം ചെയ്യുന്നത്‌. 2008 നവംബറിലാണ്‌ ഇയാളുടെ ഈ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. ഇപ്പോള്‍ ആസ്‌ത്രേലിയയില്‍ ഉണ്ടായിരിക്കുന്ന വംശീയാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ്‌ ഈ ലേഖനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്‌.

ഇന്ത്യക്കാര്‍ മോശം രീതികളുള്ളവരാണെന്ന്‌ ലേഖനത്തില്‍ ആരോപിക്കുന്നുണ്ട്‌. ഇന്ത്യക്കാരുടെ വൃത്തികേടും അധമത്വവും ഒരു ദിവസം മുഴുവന്‍ എഴുതിയാലും തീരില്ല. അവരുടെ അഹങ്കാരമാണ്‌ മറ്റുള്ളവരില്‍ കോപമുണ്ടാക്കുന്നത്‌.

വെള്ളക്കാര്‍ സമാനമായ പരിഗണന നല്‍കാത്തതില്‍ നിന്നാവും അവര്‍ക്ക്‌ ഈ അഹങ്കാരം ഉണ്ടാകുന്നത്‌. ഇന്ത്യക്കാരുടെ സാന്നിധ്യം കൊണ്ട്‌ മെല്‍ബണ്‍ മലിനമായിരിക്കുന്നു-ലേഖനത്തില്‍ പറയുന്നു.

ഒരു നാസി അനുകൂല വെബ്‌സൈറ്റിലാണ്‌ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. ഈ വേനല്‍ക്കാലത്ത്‌ വംശീയ വിദ്വേഷം കൂടുതലായി പുറത്തെടുക്കണമെന്ന്‌ ആഹ്വാനം ചെയ്യുന്ന ഇയാള്‍ ആര്‍ക്കെങ്കിലും വംശീയ വെറി പ്രകടിപ്പിക്കണം എന്നുണ്ടെങ്കില്‍ ബന്ധപ്പെടാമെന്നും പറയുന്നുണ്ട്‌.

ലേഖനത്തില്‍ ഇംഗ്ലീഷില്‍ റഹോവ എന്ന വാക്ക്‌ ആവര്‍ത്തിച്ച്‌ ഉപയോഗിച്ചിട്ടുണ്ട്‌. വംശീയ യുദ്ധം എന്ന അര്‍ത്ഥം വരുന്ന റേഷ്യല്‍ ഹോളി വാര്‍ എന്നതിന്റെ ചുരുക്കമാണിതെന്നാണ്‌ കരുതുന്നത്‌.

വെബ്‌സൈറ്റില്‍ വന്ന അഭിപ്രായങ്ങള്‍ ഇന്ത്യക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ എണ്ണം കൂട്ടാന്‍ ഇടയാക്കിയെന്ന്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ സ്റ്റുഡന്റ്‌സ്‌ ഇന്‍ ആസ്‌ത്രേലിയയുടെ നേതാവ്‌ അമിത്‌ മെംഖാനി പറയുന്നു. ഇത്തരം പ്രകോപനപരമായ നീക്കങ്ങള്‍ നിര്‍ത്തണമെന്നും അമത്‌ പറയുന്നു. നാസി അല്ല എന്നതിന്റെ പേരില്‍ ഒരാളെ കുത്തിപ്പരിക്കേല്‍പ്പിച്ച സുള്ളിവനെ 2002ല്‍ തടവിലാക്കിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X