അനീസ് ദാവൂദിന് വെടിയേറ്റു
കറാച്ചി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഇളയ സഹോദരന്‍ അനീസ് ഇബ്രാഹിമിന് വെടിയേറ്റതായി റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം രാത്രി കറാച്ചി അല്‍ ഹമീബ് ബാങ്ക് എടിഎമ്മിന് സമീപത്തു വച്ചു ഒരു സംഘം അജ്ഞാതരായ ആയുധധാരികള്‍ അനീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഒരു ഡസനോളം വെടിയുണ്ടകള്‍ തറച്ചു കയറിയ നിലയില്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിട്ടാണ് സൂചന. അതിനിടെ അനീസ് മരിച്ചുവെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല. സഹോദരനൊപ്പം ദാവൂദിനും വെടിയേറ്റുവെന്ന് അഭ്യൂഹങ്ങള്‍ പ്രചരിയ്ക്കുന്നുണ്ട്.
ദാവൂദിന്റെ എതിരാളികളായ ബലൂചിസ്ഥാനിലെ മാഫിയ സംഘമാണ് അനീസിനെ അക്രമിച്ചതെന്നാണ് സൂചന. പാകിസ്‌താനിലെ മയക്കുമരുന്ന് വ്യാപരം കൈയ്യടക്കുന്നതില്‍ താത്‌പര്യമുള്ള ഭാട്ടി ഗ്യാങ്ങ് ദാവൂദിന്റെ എതിരാളിയായ ഛോട്ടാരാജനുമായി സഖ്യമുണ്ടാക്കിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായാരുന്നു.
1993 ലെ മുംബൈ സ്‌ഫോടനം ഉള്‍പ്പെടെ നിരവധി കേസുകള്‍ പിടികിട്ടാപ്പുള്ളിയാണ് അനീസ് ഇബ്രാഹിം. ദാവൂദ് ഇബ്രാഹിമിനൊപ്പം അനീസിനെയും വിട്ടുകിട്ടണമെന്ന് ഇന്ത്യ ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്.












Click it and Unblock the Notifications