കണ്ടെത്തിയത് ഫ്രഞ്ച് വിമാനത്തിന്റെ അവശിഷ്ടമല്ല
റിയോ ഡി ജനീറോ: അറ്റ്ലാന്റിക് സമുദ്രത്തില്‍ നിന്നും കണ്ടെത്തിയ അവശിഷ്ടങ്ങള്‍ കാണാതായ ഫ്രഞ്ച് വിമാനത്തിന്േറതല്ലന്ന് ബ്രസീല്‍ വ്യോമ സേന അറിയിച്ചു.
വിമാനം തകര്‍ന്നു വീണെന്നു കരുതപ്പെടുന്ന സ്ഥലത്തു നിന്ന് മരത്തില്‍ നിര്‍മ്മിച്ച ഒരു പെട്ടി ലഭിച്ചതാണ് വ്യോമസേന അധികൃതരെ ഇങ്ങനെയൊരു നിഗമനത്തിലെത്തിച്ചത്. കാണാതായ വിമാനത്തില്‍ ഇത്തരം പെട്ടി ഉപയോഗിക്കാറില്ലായിരുന്നുവെന്ന് അവര്‍ പറഞ്ഞു.
കടലില്‍ എണ്ണ പരന്ന് ആ പ്രദേശത്തു കൂടി കടന്നു പോയ ഏതെങ്കിലും കപ്പലില്‍ നിന്നായിരിക്കാമെന്നും ബ്രസീല്‍ വ്യക്തമാക്കി. കടലില്‍ നിന്ന് ലഭിച്ച അവശിഷ്ടങ്ങള്‍ പരിശോധിച്ച ശേഷമാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഈ പ്രദേശത്ത് കടലില്‍ വ്യാപകമായി എണ്ണ പടര്‍ന്നതും ചില അവശിഷ്ടങ്ങള്‍ കാണാനിടയായതുമാണ് എയര്‍ഫ്രാന്‍സ് വിമാനം ആ മേഖലയില്‍ തകര്‍ന്നു വീണുവെന്ന നിഗമനത്തിലെത്താനിടയാക്കിയത്.
അതേ സമയം വിമാനത്തിന്റെ അവശിഷ്ടങ്ങളും ബ്ലാക്ക് ബോക്സും കണ്ടെടുക്കാനായി ഫ്രാന്‍സിന്റെ മുങ്ങിക്കപ്പല്‍ അപകടം നടന്ന മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. കടലില്‍ 6,000 മീറ്റര്‍വരെ ആഴത്തില്‍ തിരച്ചില്‍ നടത്താന്‍ ഈ ചെറു അന്തര്‍വാഹിനിക്കു കഴിയും.
ബ്രസീലിലെ റിയോഡി ജനീറോയില്‍നിന്ന് 228യാത്രക്കാരുമായി പാരീസിലേക്ക് തിരിച്ച എയര്‍ബസ് എ 330 വിമാനം തിങ്കളാഴ്ചയാണ് കാണാതായത്. ശക്തമായ മിന്നലും കൊടുങ്കാറ്റും മൂലം വിമാനം തകര്‍ന്ന് കടലില്‍ വീണതാകുമെന്നാണ് കരുതുന്നത്. വിമാനത്തിലെ യാത്രക്കാര്‍ ആരും രക്ഷപ്പെട്ടിട്ടുണ്ടാകില്ലെന്നാണ് കരുതുന്നത്.
മൃതദേഹങ്ങള്‍ മൂന്ന് കിലോമീറ്റര്‍ വരെ താഴ്ന്നു പോയിട്ടുണ്ടാകുമെന്നതിനാല് ഇവ വീണ്ടെടുക്കുക അസാധ്യമായിരിക്കും. സ്രാവുകള്‍ ഏറെയുള്ള മേഖലയായതിനാല്‍ അവശിഷ്ടങ്ങള്‍ ലഭിയ്ക്കാനും സാധ്യതയില്ലെന്ന് ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു.
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ












Click it and Unblock the Notifications