ഒബാമയുടെ തേന്വാക്കുകളില് വീഴരുത്: ഒസാമ
ദുബയ്: ഒബാമ തേന്‍പുരട്ടിയ വാക്കുകളില്‍ കുടുങ്ങരുതെന്ന് അല്‍ഖയ്ദ നേതാവ് ഒസാമ ബിന്‍ ലാദന് മുസ്ലീം ലോകത്തോട് ആഹ്വാനം ചെയ്തു.
ബിന്‍ ലാദന്റെ പേരില്‍ പുറത്തുവന്ന ഓഡിയോ ടേപ്പിലാണ് ഒസാമ ഒബാമയ്ക്കെതിരെ തിരിഞ്ഞത്. അല്‍ജസീറ ചാനലാണ് ടേപ്പ് പുറത്തുവിട്ടത്. മുസ്ലീംങ്ങള്‍ക്കെതിരെ വിദ്വേഷം വളര്‍ത്താനാണ് മുന്‍ഗാമിയുടെ പാത പിന്തുടരുന്ന ഒബാമയുടെ ശ്രമം. അവിശ്വാസികള്‍ക്കും അവരുടെ പിണിയാളുകള്‍ക്കുമെതിരെ നീണ്ട യുദ്ധം തുടരണം- ടേപ്പില്‍ പറയുന്നു.
ഒബാമയുടെ നയങ്ങള്‍ക്കെതിരെ ഇതാദ്യമായാണ് ഒസാമ പ്രതികരിക്കുന്നത്. മുസ്ലീം ജനതയുമായി പുതിയ ബന്ധം സ്ഥാപിക്കാനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് ഒബാമ പ്രഖ്യാപിച്ച അതേ ദിവസം തന്നെയാണ് ഒസാമയുടെ ടേപ്പ് പുറത്തുവന്നിരിക്കുന്നത്.
പ്രസ്താവനയുടെ ആദ്യഭാഗം ബുധനാഴ്ച അല്‍ജസീറ ടെലിവിഷന്‍ സംപ്രേഷണം ചെയ്തിരുന്നു. ഒബാമയുടെ ഈജിപ്ത് സന്ദര്‍ശനത്തിനെതിരെ ലാദനും അടുത്ത അനുയായിയായ അയ്മന് അല്‍ സവാഹിരിയും നടത്തിയ പരാമര്‍ശമായിരുന്നു ഇതിലെ ഉള്ളടക്കം.
ക്രിസ്ത്യാനികളും ജൂതരുമായി സഹകരിക്കുന്ന മുസ്ലീങ്ങളെ മതവിരോധകളായി കണക്കാക്കുമെന്ന് പുതിയ പ്രസ്താവനയില്‍ പറയുന്നു. അവിശ്വാസികളോടു സഖ്യം പുലര്‍ത്തുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യുന്ന മുസ്ലീംങ്ങള്‍ക്കെതിരെയും താക്കീതുണ്ട്.
അമേരിക്കയുടെ ഇഷ്ടത്തിനനുസരിച്ച് പോരാടുന്ന പാക്കിസ്താന് സൈന്യത്തിനുള്ള മുന്നറിയിപ്പ് കൂടിയാണിത്. യുഎസിന്റെ ചങ്ങാതിയെന്നാണ് പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയെ പ്രസ്താവനയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. സ്വാത് താഴ് വരയില്‍ താലിബാന് നടത്തുന്ന ആക്രമണം മനുഷ്യത്വ വിരുദ്ധമാണെന്ന് ടേപ്പ് കുറ്റപ്പെടുത്തുന്നു.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications