കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്ക്കറിന് കേരള റിക്രൂട്ട്മെന്റ്

  • By Staff
Google Oneindia Malayalam News

ദില്ലി: കശ്‌മീരിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ലഷ്‌കര്‍ ഇ തോയിബയിലേയ്‌ക്ക്‌ കേരളത്തില്‍ നിന്ന്‌ യുവാക്കളെ റിക്രൂട്ട്‌ ചെയ്‌തിരുന്നതായി ഒമര്‍ മദനി. ഇന്ത്യയില്‍ നിന്ന്‌ 30 ഓളം പേരെ ഇത്തരത്തില്‍ റിക്രൂട്ട്‌ ചെയ്‌തെന്നും ദില്ലി പോലീസ്‌ പറയുന്നു.

കേരളത്തില്‍ മലബാര്‍ തീരപ്രദേശങ്ങളില്‍ നിന്ന്‌ മത്സ്യ തൊഴിലാളികളെ റിക്രൂട്ട്‌ ചെയ്‌ത്‌ ഭീകരപ്രവര്‍ത്തനത്തിന്‌ പരിശീലനം നല്‌കാനും ഇയാള്‍ നിയോഗിക്കപ്പെട്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ബോട്ട്‌ ഓടിയ്‌ക്കാന്‍ കഴിയുന്നവരെയും പടക്കനിര്‍മാണശാലകളില്‍ പ്രവര്‍ത്തിയ്‌ക്കുന്നവരെയുമാണ്‌ ഒമര്‍ മദനി ലക്ഷ്യമിട്ടത്‌. കശ്‌മീരില്‍ കൊല്ലപ്പെട്ട മലയാളി ഭീകരരുമായി ഇയാള്‍ക്ക്‌ ബന്ധമുണ്ടോയെന്ന കാര്യവും പോലീസ്‌ അന്വേഷിച്ചു വരികയാണ്‌.

പാകിസ്‌താന്‍ കോടതി കഴിഞ്ഞ ദിവസം മോചിപ്പിച്ച ജമാ അത്ത്‌ ഉദ്‌ ദവ തലവന്‍ ഹാഫിസ്‌ സെയ്‌ദിന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ റിക്രൂട്ട്‌മെന്റെന്നും ഇയാള്‍ മൊഴി നല്‌കിയിട്ടുണ്ട്‌. ഹാഫിസ്‌ സയീദുമായി ഇയാള്‍ക്ക്‌ അടുത്ത ബന്ധമുണ്ടെന്ന്‌ ദില്ലി പോലീസ്‌ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സയിദുമായി പിടിയിലായ ഒമര്‍ മദനിയ്‌ക്ക്‌ ബന്ധമുള്ളതായി ആഭ്യന്തര മന്ത്രി പി ചിദംബരവും സ്ഥിരീകരിച്ചിട്ടുണ്ട്‌.

നേപ്പാള്‍ സ്വദേശിയായ മുഹമ്മദ്‌ ഒമര്‍ മദനിയെ കുത്തബ്‌ മീനാര്‍ പരിസരത്തു നിന്നാണ്‌ ഡല്‍ഹി പോലീസിന്റെ സ്‌പെഷല്‍ സെല്‍ അറസ്റ്റ്‌ ചെയ്‌തത്‌. ഇന്റലിജന്‍സ്‌ ഏജന്‍സികളുടെ രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു അറസ്റ്റ്‌. രാജ്യത്ത്‌ ഭീകരാക്രമണ സാധ്യതയുണ്ടെന്ന അമേരിക്കന്‍ മുന്നറിയിപ്പിനു തൊട്ടു പിന്നാലെയാണ്‌ ലഷ്‌കര്‍ കമാന്‍ഡര്‍ പിടിയിലായത്‌. ഒമര്‍ മദനിയെ ജൂണ്‍ 19 വരെ പോലീസ്‌ കസ്റ്റഡിയില്‍ വിട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X