Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ ബില്‍ പാസായാല്‍ ആത്മഹത്യ: ശരത്‌ യാദവ്‌

ദില്ലി നൂറു ദിവസത്തിനുള്ളില്‍ വനിതാ ബില്‍ പാസാക്കുമെന്ന യുപിഎ സര്‍ക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ ജെഡിയു ലോക്‌സഭാകക്ഷി നേതാവ്‌ ശരത്‌ യാദവ്‌ രംഗത്ത്‌. ബില്‍ നിലവിലുള്ള രൂപത്തില്‍ പാസാക്കിയാല്‍ താന്‍ വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്യുമെന്നാണ്‌ ശരത്‌ യാദവിന്റെ ഭീഷണി.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്‍ മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം. രാജ്യം പുരോഗമിച്ചില്ലെങ്കിലും ജാതിയും പ്രാദേശിക ഭാഷകളും ഇന്ത്യന്‍ ജതയ്‌ക്കിടയില്‍ അതിര്‍ വരമ്പുകള്‍ സൃഷ്ടിച്ചിരിയ്‌ക്കുകയാണ്‌. ന്യൂനപക്ഷ വിഭാഗങ്ങളിലും പിന്നാക്കക്കാരിലുമുള്ള സ്‌ത്രീകളെ മോചിപ്പിയ്‌ക്കുകയാണ്‌ ആദ്യം വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ വിദ്യാഭ്യാസസമ്പ്രദായങ്ങള്‍ ശരിയല്ലെന്നും ഗ്രാമീണ ജനതയെ മുഖ്യധാരയിലെത്തിയ്‌ക്കുകയെന്ന ലക്ഷ്യത്തില്‍ നിന്ന്‌ നാമിപ്പോഴും അകലയാണെന്നും ശരത്‌ യാദവ്‌ പറഞ്ഞു.

ഇംഗ്ലീഷ്‌ സംസാരിയ്‌ക്കുന്നവര്‍ സഭയിലെത്തിയിട്ട്‌ പ്രയോജനമില്ല. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ അറിയുന്നവുരം പിന്നാക്ക, ഗ്രാമീണ വിഭാഗങ്ങളെ പ്രതിനിധീകരിയ്‌ക്കുന്നവരുമാണ്‌ സഭയില്‍ അംഗങ്ങളാകേണ്ടത്‌.

‌അതിന്‌ പകരം വനിതാ രാഷ്ട്രപതിയേയും വനിതാ സ്‌പീക്കറെയും തിരഞ്ഞെടുക്കുന്ന പ്രതീകാത്മക നടപടികളില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ശരത്‌ യാദവിന്റെ ആത്മഹത്യാ ഭീഷണി കേട്ട്‌ സ്‌തംഭിച്ചിരുന്നതല്ലാതെ പ്രധാനമന്ത്രി ഇതിന്‌ മറുപടി പറയാന്‍ തുനിഞ്ഞില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+