ഇടതുപക്ഷത്തിന് തെറ്റി: ബര്‍ദന്‍
ദില്ലി: അമേരിക്കയുമായുള്ള ആണവകരാറിന്റെ പേരില്‍ യുപിഎ സര്‍ക്കാറിന് പിന്തുണ പിന്‍വലിച്ചത് തിരഞ്ഞെടുപ്പില്‍ പരാജയം നേരിടാന്‍ കാരണമായെന്ന് സിപിഐ ദേശീയ സെക്രട്ടറി എബി ബര്‍ദന്‍.
പശ്ചിമബംഗാളിലെ നന്ദിഗ്രാം, സിംഗൂര്‍ പ്രശ്‌നങ്ങളും തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്ന് ബര്‍ദന്‍ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തികമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ യുപിഎയുമായുള്ള ബന്ധം വിച്ഛേദിക്കാമായിരുന്നു.
പക്ഷേ ആണവകരാറില്‍ ഇടതുപക്ഷത്തിന്റെ നിലപാട് ശരിയായിരുന്നു. പക്ഷേ ജനം മനസ്സിലാക്കിയില്ല. കോണ്‍ഗ്രസ് പോലും ആണവകരാറിനെ തിരഞ്ഞെടുപ്പ് വിഷയമാക്കിയില്ല.
മൂന്നാം മുന്നണി വലിയൊരു പിശകായിരുന്നു. സത്യസന്ധമായി പറയുകയാണെങ്കില്‍ മൂന്നാം മുന്നണി ഒരിക്കലും നിലനിന്നിരുന്നില്ല. വിവിധ സംസ്ഥാനങ്ങളിലെ പാര്‍ട്ടികളുമായുള്ള ഒരു ധാരണമാത്രമായിരുന്നു അത്- ബര്‍ദന്‍ പറഞ്ഞു.
മൂന്നാംമുന്നണി രൂപീകരിച്ചായിരുന്നില്ല ഇടതുപക്ഷം തിരഞ്ഞെടുപ്പിനെ നേരിടേണ്ടിയിരുന്നത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയടക്കമുള്ള കാര്യങ്ങള്‍ നടപ്പാക്കുന്നതിന് ഇടതുപക്ഷത്തിന്റെ പങ്കു വിശദീകരിച്ചായിരുന്നു തിരഞ്ഞെടുപ്പിനെ നേരിടേണ്ടിയിരുന്നത്. ഇടതുപക്ഷം മുന്നോട്ടുവച്ച പല ആശയങ്ങളുടെയും പ്രശസ്‌തി കോണ്‍ഗ്രസ് നേടിയെടുത്തു.
സിപിഎം ഭരിക്കുന്ന പശ്ചിമബംഗാളില്‍ മൂന്നു പതിറ്റാണ്ടിനിടെയുള്ള ഏറ്റവും വലിയ പരാജയത്തിന് കാരണമായത്. നന്ദിഗ്രാം സിംഗൂര്‍ പ്രശ്‌നങ്ങളാണ്. ഇരുവിഷയത്തിലെ സര്‍ക്കാര്‍ നിലപാടുകളെ ഇടതുപക്ഷത്തിലെ ഒരു വിഭാഗംതന്നെ എതിര്‍ത്തിരുന്നു. ഇതിനെതിരെ ഞാന്‍ താന്‍തന്നെ ഒരു ലേഖന പരമ്പര എഴുതിയിരുന്നകാര്യവും ബര്‍ദന്‍ ഓര്‍മ്മിപ്പിച്ചു.












Click it and Unblock the Notifications