സിപിഎം ജനവിധിയെ അവഹേളിക്കുന്നു: ചെന്നിത്തല
കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം സിപിഎം നിസാരവല്‍ക്കുന്നത് ജനവിധിയോടുള്ള അവഹേളനമാണെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല.
ജനവിധി മാനിച്ച് തെറ്റുതിരുത്താന്‍ സിപിഎം തയ്യാറാവുകയാണ് വേണ്ടത്. എന്നാല്‍ അത് ചെയ്യാന്‍ അവര്‍ തയ്യാറാവുന്നില്ല- ചെന്നിത്തല പറഞ്ഞു.
ബിജെപി വോട്ട് വാങ്ങിച്ചാണ് യുഡിഎഫ് ജയിച്ചതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ചെന്നിത്തല. എല്ലാ വര്‍ഗീയശക്തികളുമായും കൂട്ടുചേര്‍ന്നത് സിപിഎമ്മാണ്. പിഡിപിയെപ്പോലെ സംശയകരമായ സാഹചര്യത്തില്‍ നില്‍ക്കുന്ന പാര്‍ട്ടികളുമായിപ്പോലും സിപിഎം കൂട്ടുചേര്‍ന്നു.
എന്നാല്‍ ജനങ്ങള്‍ ഈ കൂട്ടുകെട്ടുകളെ തള്ളിക്കളയുകയായിരുന്നു. യുഡിഎഫിന് അനുകൂലമായ ജനവിധിയാണ് തിരഞ്ഞെടുപ്പിലുണ്ടായത്.
നിശ്ചയദാര്‍ഢ്യത്തോടെ യുഡിഎഫിന് പിന്നില്‍ അണിനിരന്ന ജനങ്ങള്‍ക്കുനേരെ പ്രതികാര നടപടിയ്‌ക്ക് ഒരുമ്പെടുന്ന കാഴ്‌ചയാണ് ഇപ്പോള്‍ കാണുന്നത്. ഇത് തുടര്‍ന്നാല്‍ ശക്തമായിത്തന്നെ നേരിടും- ചെന്നിത്തല മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications