കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തത്വലംഘനം തിരുത്തുമെന്ന്‌ പിണറായി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎമ്മില്‍ സമീപകാലത്ത്‌ പ്രത്യക്ഷപ്പെട്ട ലെനിനിസ്റ്റ്‌ സംഘടനാ പ്രവര്‍ത്തന രീതികളുടെ ലംഘനം പെട്ടെന്നുതന്നെ പാര്‍ട്ടി തിരുത്തുമെന്ന്‌ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ തിരഞ്ഞെടുപ്പുഫലം അവലോകനം ചെയ്‌തുകൊണ്ടും സംസ്ഥാന സമിതി തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ടും എഴുതുന്ന ലേഖന പരമ്പരയിലാണ്‌ അച്ചടക്കനടപടികള്‍ ഉടനെയുണ്ടാകുമെന്ന സൂചനയുള്ളത്‌.

പാര്‍ട്ടിയുടെ ലെനിനിസ്റ്റ്‌ സംഘടനാ രീതിയിലെ ദുര്‍ബലപ്പെടുത്തുന്ന ചില പ്രവണതകള്‍ ഈ കാലഘട്ടത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും ഇത്‌ തിരുത്തുകയെന്നത്‌ അടിയന്തര പ്രാധാന്യമുള്ള കാര്യമാണെന്നുമാണ്‌ പിണറായി തന്റെ ലേഖനത്തില്‍ പറയുന്നത്‌. ആരാണ്‌ ലെനിനിസ്റ്റ്‌ തത്വങ്ങള്‍ ലംഘിച്ചതെന്നും തിരുത്തലുകള്‍ ഏത്‌ തരത്തിലായിരിക്കുമെന്നും ലേഖനത്തില്‍ വ്യക്തമാക്കിയിട്ടില്ല.

ജൂണ്‍ മൂന്നാം വാരത്തില്‍ സിപിഎം കേന്ദ്രകമ്മിറ്റിയോഗം ചേരുമ്പോള്‍ സ്‌റ്റാലിനിസ്‌റ്റ്‌ സംഘടനാ തത്വങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദനെ സംസ്ഥാനത്തെ ഔദ്യോഗിക പക്ഷം പ്രതിക്കൂട്ടില്‍ നിര്‍ത്തുമെന്നുള്ളതിനുള്ള വ്യക്തമായ സൂചനയാണ്‌ ദേശാഭിമാനിയിലെ ലേഖനം തരുന്നത്‌.

സംഘടനാ തത്വങ്ങളുടെ ലംഘനമാണ്‌ പാര്‍ട്ടിയുടെ പരാജയത്തിന്‌ വഴിവച്ചതെന്ന്‌ ലേഖനത്തില്‍ പിണറായി സമര്‍ത്ഥിക്കുന്നുണ്ട്‌. ജനാധിപത്യ കേന്ദ്രീകരണവും കൂട്ടായ പ്രവര്‍ത്തനവും വിമര്‍ശനവും സ്വയം വിമര്‍ശനവും ഉള്‍പ്പെടുന്തനാണ്‌ ലെനിനിസ്റ്റ്‌ കാഴ്‌ചപ്പാട്‌. മേല്‍ക്കമ്മിറ്റി എടുക്കുന്ന തീരുമാനങ്ങള്‍ കീഴ്‌കമ്മിറ്റികള്‍ക്ക്‌ ബാധകമാണ്‌.

ഭൂരിപക്ഷ തീരുമാനത്തിനനുസരിച്ച്‌ പ്രവര്‍ത്തിക്കാന്‍ ന്യൂനപക്ഷ അഭിപ്രായം പ്രകടിപ്പിച്ചവര്‍ക്കും ഉത്തരവാദിത്വമുണ്ട്‌. പാര്‍ട്ടി ഒരു തീരുമാനം എടുത്താല്‍ ആ തീരുമാനം കൂട്ടായി നടപ്പാക്കുകയെന്നതും ഈ സംഘടനാ രീതിയുടെ സവിശേഷതയാണെന്ന്‌ ലേഖനത്തില്‍ പിണറായി വിജയന്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X