Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് വിജയം ബിജെപി വോട്ടില്‍: പിണറായി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വോട്ടു മറിച്ചതു കൊണ്ടാണ്‌ യുഡിഎഫ്‌ വിജയിച്ചതെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

അഭിമാനിക്കാവുന്ന വിജയമല്ല യുഡിഎഫ്‌ നേടിയത്‌. ബിജെപി വോട്ട്‌ മറിച്ചതാണ്‌ ഇത്തവണ അവര്‍ക്ക്‌ മികച്ച വിജയമുണ്ടാകാന്‍ കാരണം. ബിജെപിയുടെ ഏഴര ലക്ഷം വോട്ടുകളാണ്‌ കുറഞ്ഞത്‌. ഇതെവിടെ പോയെന്ന്‌ പ്രത്യേകം പറയേണ്ട കാര്യമില്ല. ഇതിന്‌ പുറമെ എന്‍ഡിഎഫ്‌ സഹായവും ലഭിച്ചു. തിരുവനന്തപുരത്ത്‌ കുര്യാത്തി രക്‌തസാക്ഷിത്വ ദിനാചരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരുവിഭാഗം ക്രൈസ്‌തവ മതമേലധ്യക്ഷന്മാര്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ ബോധപൂര്‍വ്വമായി ശ്രമിച്ചുവെന്നും പിണറായി ആരോപിച്ചു. മത നേതാക്കന്‍മാര്‍ ഇങ്ങനെ പച്ചയായി രാഷ്ട്രീയത്തില്‍ ഇടപെടുന്നത്‌ ശരിയാണോയെന്ന്‌ സഭ ചിന്തിക്കണം. ഇടതുമുന്നണിയ്‌ക്ക്‌ ഇനിയും ശക്തമായി തിരിച്ചുവരാനാകും. പരാജയത്തെക്കുറിച്ച്‌ വിശദമായി പരിശോധിച്ച്‌ ആറുമാസത്തിനകം തിരുത്തലുകള്‍ വരുത്തും.

ജനതാദളില്‍ ശരിയായ നിലപാട്‌ സ്വീകരിയ്‌ക്കുന്ന വിഭാഗത്തെ സ്വീകരിയ്‌ക്കുമെന്ന്‌ പറഞ്ഞ പിണറായി പക്ഷെ വീരേന്ദ്ര കുമാറിന്‌ മുന്നില്‍ മുന്നണിയില്‍ തിരിച്ചെടുക്കില്ലെന്നും അര്‍ത്ഥശങ്കയ്‌ക്കിടയില്ലാത്ത വിധം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+